Advertisement
Advertisement
Tuesday, September 15, 2026
Crime

പി.എസ്.സി പരീക്ഷയിൽ വൻ ക്രമക്കേട്: ഒന്നാം റാങ്കുകാരന് വേണ്ടി ചോദ്യങ്ങൾ വെട്ടി; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്

Advertisement
Advertisement

തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വിജിലൻസ്/ക്രമക്കേട് തടയൽ അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് ഈ മാസം 11-ന് രണ്ടു സംഘങ്ങളായി എത്തിയ ഉദ്യോഗസ്ഥർ വിപുലമായ പരിശോധന നടത്തി. പരീക്ഷയുമായി ബന്ധപ്പെട്ട നിർണായക രേഖകളും ഡിജിറ്റൽ വിവരങ്ങളും പി.എസ്.സി കമ്പ്യൂട്ടറുകളിൽ നിന്ന് സംഘം ശേഖരിച്ചിട്ടുണ്ട്. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരെ അടുത്ത ആഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

Advertisement

പരീക്ഷയിലെ 58 മാർക്ക് വരുന്ന 10 പ്രധാന ചോദ്യങ്ങൾ പെട്ടെന്ന് റദ്ദാക്കിയതാണ് വൻ വിവാദങ്ങൾക്കും ഉദ്യോഗാർത്ഥികളുടെ പരാതികൾക്കും വഴിവെച്ചത്. ഇതിനു പിന്നിലെ യഥാർത്ഥ കാരണം തിരക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഒന്നാം റാങ്ക് നേടിയ ഇടത് സംഘടനാ നേതാവിന് ഈ 10 ചോദ്യങ്ങളിൽ 6 എണ്ണത്തിന് തെറ്റായ ഉത്തരമാണ് ലഭിച്ചത്, 4 ചോദ്യങ്ങൾ ഉത്തരം എഴുതാതെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ ചോദ്യങ്ങൾ പൂർണ്ണമായി ഒഴിവാക്കിയാൽ മാത്രമേ ഇയാൾക്ക് ഒന്നാം റാങ്ക് ലഭിക്കൂ എന്ന സാഹചര്യത്തിലാണ് 10 ചോദ്യങ്ങളും റദ്ദാക്കിയതെന്നാണ് കണ്ടെത്തൽ.

അതേസമയം, പിന്നോക്ക വികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ കേസ് നിലനിൽക്കില്ലെന്നാണ് വിശദമായ പരിശോധനയ്ക്ക് ശേഷം എസ്.ഐ.ടിയുടെ നിഗമനം. എന്നാൽ കെ.എ.എസ് ഉൾപ്പെടെ പി.എസ്.സി നടത്തിയ മറ്റ് പ്രമുഖ പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളിൽ അന്വേഷണം തുടരുമെന്ന് എസ്.ഐ.ടി വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement