ഇന്ത്യയിലെ മെഡിക്കൽ രംഗത്ത് വൻ മുന്നേറ്റം; കുതിപ്പിനൊരുങ്ങി 3 പ്രമുഖ ഹോസ്പിറ്റൽ ഓഹരികൾ

ഇന്ത്യയുടെ മെ‍‍ഡിക്കൽ ടൂറിസം വളരുകയാണ്. ഇന്റർനാഷണൽ പേഷ്യന്റ് പ്രോ​ഗ്രാമുകൾ ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടുന്നു. ഇവിടെ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള 3 ഹോസ്പിറ്റൽ ഓഹരികളെക്കുറിച്ച് അറിയാം.

ഇന്റർനാഷണൽ പ്രോഗ്രാമുകൾ

വിദേശത്തു നിന്ന് ഒരു പേഷ്യന്റ് ഇന്ത്യയിലെത്തുമ്പോൾ ഒരു ബെഡ് എന്ന തോതിൽ, ആഭ്യന്തര തലത്തിലുള്ള പേഷ്യന്റ്സിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ വരുമാനമാണ് ഹോസ്പിറ്റലുകൾക്ക് ലഭിക്കുക. പൊതുവെ ഇന്റർനാഷണൽ പേഷ്യന്റ്സ്, ഹൈ എൻഡ് റൂമുകൾ, അഡ്വാൻ‍സ്ഡ് ട്രീറ്റ്മെന്റുകൾ, സമ്പൂർണ ട്രീറ്റ്മെന്റ് പാക്കേജുകൾ എന്നിവയാണ് തെരഞ്ഞെടുക്കാറുള്ളത്.

വിദേശ പൗരന്മാർ താരതമ്യേന കൂടുതൽ കാലം ഹോസ്പിറ്റലൈസേഷൻ നേടാറുമുണ്ട്. പ്രത്യേകിച്ച് ഹൃദശ ശസ്ത്രക്രിയ പോലെയുല്ള കേസുകളിൽ വിദേശികളുടെ കുടുംബാംഗങ്ങളും ഒപ്പമെത്തുന്നത് ഹോസ്പിറ്റലുകൾക്ക് സമീപമുള്ള സർവീസുകൾക്കും നേട്ടമായി മാറുന്നു. ഇക്കാരണങ്ങളാൽ ഹോസ്പിറ്റലുകൾ ഇന്റർനാഷണൽ പേഷ്യന്റ് ഡെസ്കുകൾ ആക്ടീവായി രൂപപ്പെടുത്തിയെടുക്കുന്നു. വിദേശ രാജ്യങ്ങളിലെ ഔട്റീച്ച് ഓഫീസുകളും പുത്തൻ ട്രെൻഡാണ്. ആലങ്കാരികമായി പറഞ്ഞാൽ, ഇത്തരത്തിൽ ഒരു ‘ഹോസ്പിറ്റൽ സമ്പദ് വ്യവസ്ഥ’ തന്നെ രൂപപ്പെടുന്നതായി കാണാം.

1. അപ്പോളോ ഹോസ്പിറ്റൽസ്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റൽ ശൃംഘലയാണിത്. ഏറ്റവും മികച്ച ഇന്റർനാഷണൽ പേഷ്യന്റ് പ്രോഗ്രാമുകൾ നടത്തി വരുന്ന ഇന്ത്യയിലെ മുൻനിര ഹോസ്പിറ്റൽ ഗ്രൂപ്പാണിത്.

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം പേഷ്യന്റ്സ് ചികിത്സ തേടിയെത്തുന്നു. കാർഡിയാക് കെയർ, ഓങ്കോളജി, ട്രാൻസ്പ്ലാന്റുകൾ, ഓർത്തോപീഡിക് ചികിത്സകൾ തുടങ്ങി പലതരം ട്രീറ്റ്മെന്റുകൾക്കായിട്ടാണിത്

  • മാർക്കറ്റ് ക്യാപ് : 1,27,306 കോടി രൂപ
  • CMP : 8,854 രൂപ

2. നാരായണ ഹൃദയാലയ

താങ്ങാനാവുന്ന നിരക്കിൽ ഹൈ-വോളിയം കാർഡിയാക് സർജറികൾ നടത്തി പേരെടുത്ത ഹോസ്പിറ്റലാണിത്. ആഫ്രിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് പ്രധാനമായും ചികിത്സ തേടി ആളുകളെത്തുന്നു. ഓങ്കോളജി, മറ്റ് സങ്കീർണമയാ സ്പെഷ്യലൈസേഷനുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഇന്റർനാഷണൽ പേഷ്യന്റ്സ് പ്രോഗ്രാം വികസിപ്പിക്കുന്നു

  • മാർക്കറ്റ് ക്യാപ് : 41,035 കോടി രൂപ
  • CMP : 2,008 രൂപ

3. ഫോർട്ടിസ് ഹെൽത്ത് കെയർ

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ സാന്നിദ്ധ്യമുള്ള ഹോസ്പിറ്റൽ ഗ്രൂപ്പാണിത്. മി‍ഡിൽ ഈസ്റ്റ്, സെൻട്രൽ ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേകിച്ച് ട്രീറ്റ്മെന്റിനായി പേഷ്യന്റ്സ് എത്തുന്നു. പ്രധാനമായും ഓർഗൻ ട്രാൻസ്പ്ലാന്റ്സ്, ഓർത്തോപീഡിക്സ്, അഡ്വാൻസ്ഡ് കാർഡിയാക് കെയർ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇന്റർനാഷണൽ പാക്കേജുകൾ ശ്രദ്ധ നേടുന്നത്.

  • മാർക്കറ്റ് ക്യാപ് : 73,646 കോടി രൂപ
  • CMP : 975.50 രൂപ

Top News from last week.