Advertisement
Advertisement
Saturday, September 12, 2026
World

അമേരിക്കയിൽ ചാർട്ടർ വിമാനം തകർന്നു വീണ് വൻ ദുരന്തം: എട്ടുപേർ കൊല്ലപ്പെട്ടു

Advertisement
Advertisement

അലാസ്ക: യു.എസിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും കൊല്ലപ്പെട്ടു. സെക്യൂരിറ്റി ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ട്വിൻ എഞ്ചിൻ ‘സെസ്ന 441’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Advertisement

ആങ്കറേജിൽ നിന്ന് കേപ് ന്യൂവൻഹാമിലേക്ക് പോവുകയായിരുന്ന വിമാനം വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:15-ഓടെ പടിഞ്ഞാറൻ അലാസ്കയിലെ വിദൂരമേഖലയിൽ തകർന്നുവീഴുകയായിരുന്നു. കേപ്പ് ന്യൂവൻഹാം വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നതെന്ന് അലാസ്കൻ കമാൻഡ് സ്ഥിരീകരിച്ചു.

നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻ.ടി.എസ്.ബി) അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്സ് റെസ്ക്യൂ കോർഡിനേഷൻ സെന്ററും ചേർന്ന് സംഭവസ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. യാത്രികരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും എൻ.ടി.എസ്.ബിയുടെ നേതൃത്വത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisement
Advertisement
Advertisement
Advertisement
Advertisement