നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്,കണ്ണൂർ സർവ്വകലാശാല, മൈസോൺ, മലബാർ ഏഞ്ചൽസ് നെറ്റ്‌വർക്ക് എന്നിവ സംയുക്തമായി നോർത്ത് മലബാർ 2030 എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.2030 ഓടെ നൈപുണ്യ വികസനത്തിൻ്റെയും, ഗവേഷണത്തിൽ ഊന്നിയ നവീകരണത്തിന്റെയും, ഐടി സംരംഭങ്ങളുടെയും ഒരു ആഗോള ഐടി ഹബ്ബായി വടക്കൻ മലബാറിനെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.നമ്മുടെ സംസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് നെടുംതൂണായി പ്രവർത്തിക്കേണ്ട യുവാക്കൾ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറുന്ന പ്രവണതക്ക് തടയിടാൻ ലോകോത്തര ഡിജിറ്റൽ പ്രതിഭകളെ സൃഷ്ടിക്കുകയും ഒരു ഐടി ഇന്നൊവേഷൻ ഹബ്ബ് കെട്ടിപ്പടുക്കുകയും ചെയ്യേണ്ടത് പ്രധാനമായും സർക്കാരിന്റെയും അക്കാദമിക്, വ്യവസായ മേഖലകളിലെ പങ്കാളികളുടെയുംകടമയാണ്.കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. കെ. സാജു മുഖ്യാതിഥിയായി സെമിനാർ ഉദ്ഘാടനം ചെയ്തു.ചേംബർപ്രസിഡന്റ്സച്ചിൻസൂര്യകാന്ത്മഖേച്ചഅധ്യക്ഷതവഹിച്ചു.അമേരിക്കയിലെ ക്ലൗഡ് ഫോഴ്‌സ് പ്രോസിന്റെ സഹസ്ഥാപകനായ ശ്രീ. സാം തോമസ്; മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ. അബ്ദുൾ സലാം മുഹമ്മദ്; മലബാർ ഏഞ്ചൽസ് മെമ്പർ . സന്തോഷ് മേലേക്കളത്തിൽ എന്നിവർ വിശിഷ്ടാതിഥികളായി ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി സംസാരിച്ചു. മൈസോൺ സിഇഒ . ദർവേഷ് മാങ്കൂൽ ആശംസകൾ അർപ്പിച്ചുമൈസോൺ മാനേജിംഗ് ഡയറക്ടർ. കെ. സുഭാഷ് ബാബു സ്വാഗത പ്രസംഗവും, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഓണററി സെക്രട്ടറി സി. അനിൽ കുമാർ നന്ദിയും പറഞ്ഞു.ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡൻറ് ടി കെ രമേഷ് കുമാർ, വൈസ് പ്രസിഡണ്ട് . ഹനീഷ് വാണിയങ്കണ്ടി, ഡയറക്ടർമാരായ ദിനേഷ് ആലിംഗൽ, കെ.പി. രവീന്ദ്രൻ, എന്നിവർ സെമിനാറിൽ പങ്കെടുത്തു. വടക്കൻ മലബാറിലെ പ്രമുഖ സർവ്വകലാശാലകളിലെ നിരവധി വിദ്യാർത്ഥികളും അധ്യാപകരും വ്യവസായ പ്രതിനിധികളും പങ്കെടുത്തു.









