മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ 14ന് ജില്ലാ കേന്ദ്രങ്ങളിൽ അവകാശ സമരം നടത്തും

കണ്ണൂർ: ക്ഷേത്ര ജീവനക്കാർക്ക് മാസം കൃത്യമായി ശമ്പളം നൽകുക, ശമ്പള കുടിശ്ശിക പൂർണമായി ഉടൻ നൽകുക,ക്ഷേത്ര വികസനത്തിനും പുരോഗതിക്കും മലബാർ ദേവസ്വം സമഗ്ര നിയമ പരിഷ്കരണം നടപ്പിലാക്കുക, ക്ഷേമനിധി പരിഷ്കരണം നടപ്പിലാക്കുക, എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ശമ്പളം പരിഷ്കരണം പാസാക്കുക, കോടതി അംഗീകരിച്ച ഗ്രാറ്റിവിറ്റി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു നവമ്പർ 14ന് ജില്ലാ കേന്ദ്രങ്ങളിൽ അവകാശ സമരം സംഘടിപ്പിക്കും സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി എ വേണുഗോപാൽ അനുസ്മരണ ദിനമായ നവംബർ 14ന് സമരകേന്ദ്രത്തിൽ വച്ച് തുടക്കം കുറിച്ച് മുഖ്യമന്ത്രിക്ക് നൽകാനുള്ള ഒപ്പുശേഖരണവും നടത്തും ജില്ലയിലെ സമരകേന്ദ്രമായ കണ്ണൂർ സ്റ്റേഡിയം കോർണറിൽ രാവിലെ 11 ന് സിഐടിയു ജില്ലാ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്യും

Top News from last week.

Latest News

More from this section