കണ്ണൂർ :മംഗളഎക്‌സ്പ്രസിന് ഷൊര്‍ണൂരില്‍ എന്‍ജിന്‍ തകരാറുണ്ടായതിനെ തുടര്‍ന്ന് നാല് ട്രെയിനുകൾ വൈകിയോടുന്നു. ഷൊര്‍ണൂരിന് സമീപം മുള്ളൂര്‍ക്കരയില്‍ വെച്ച് പുലര്‍ച്ചെ ആറു മണിയോടെ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്നു നിലച്ചത്. പിന്നീട് ഷൊര്‍ണൂരില്‍ നിന്ന് എന്‍ജിന്‍ കൊണ്ടുവന്ന് ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനിലേക്കു മാറ്റിയാണ് മറ്റു ട്രെയിനുകള്‍ കടത്തിവിട്ടത്. തകരാര്‍ പരിഹരിച്ച് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് യാത്ര ആരംഭിച്ചു.
എന്‍ജിന്‍ തകരാറുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ മൂന്നു മണിക്കൂറോളം വൈകി. രാവിലെ എട്ടു മണിക്ക് എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിന്‍ 11 മണിയോടെയാണ് എത്തുക. കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് നാലു മണിക്കൂര്‍ വൈകിയാണ് ഓടിയത്. കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും ഒന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്.
വൈകിയോടുന്ന* ട്രെയിനുകള്‍
∙ 12618 മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (3 മണിക്കൂർ 23 മിനിറ്റ്)
∙ 12218 കേരള സമ്പർക്കക്രാന്തി എക്സ്പ്രസ് (1 മണിക്കൂർ 12 മിനിറ്റ്)
∙ 12081 കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി (1 മണിക്കൂർ 11 മിനിറ്റ്)
∙ 16308 കണ്ണൂർ ആലപ്പുഴ ഇൻറർസിറ്റി (49 മിനിറ്റ്)









