കണ്ണൂർ: നിരവധി മനുഷ്യർ കൊല്ലപ്പെടാനും ആയിരങ്ങൾ സ്വദേശം വിട്ട് പലായനം ചെയ്യാനും കാരണമായ മണിപ്പൂർ കലാപ വിഷയത്തിൽ അധികാരികൾ നിസ്സംഗത വെടിയണമെന്ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ആവശ്യപ്പെട്ടു.
മണിപ്പൂർ ജനതയക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ രൂപത സമിതി നേതൃത്വത്തിൽ കണ്ണൂർ കാൽടെക്സ് ഗാന്ധി സർക്കിളിൽ നടത്തിയ പ്രതിഷേധജ്വാലയും പ്രാർത്ഥനാ സായാഹവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും, വൈദികർക്കും, സന്യസ്തർക്കും , വിശ്വാസികൾക്കുമെതിരെ നടക്കുന്ന അക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും , ഭരണഘടന അനുശാസിക്കുന്ന ആരാധനകൾ നടത്തുന്നതിനുള്ള സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും, ന്യൂനപക്ഷ വിഭാഗത്തിന് സമാധാനമായി ജീവിക്കാനുള്ള അവകാശം രാജ്യത്ത് ഉണ്ടാകണമെന്നും ബിഷപ്പ് പറഞ്ഞു.
കലാപഭൂമി സമാധാന പൂർണ്ണമായ അന്തരീക്ഷം കൈവരിക്കാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എൽ.സി എ കണ്ണൂർ രൂപത പ്രസിഡണ്ട് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ മാർട്ടിൻ രായപ്പൻ സമാധന പ്രാർത്ഥനയ്ക്ക് നേത്യത്വം നൽകി. കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ ക്ലാരൻസ് പാലിയത്ത്, ഫൊറോന വികാരി ഫാ.ജോയ് പൈനാടത്ത് , കെ. എൽ.സി എ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി , മുൻ സംസ്ഥാന പ്രസിഡണ്ട് ആന്റണി നൊറോണ , കെ.എൽ.സി.എ.ഡബ്ല്യു സംസ്ഥാന പ്രസിഡണ്ട് ഷേർലി സ്റ്റാൻലി , ജോൺ ബാബു , സിസ്റ്റർ ഹാർഷിണി എ.സി, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ് , ഫാ.ജോർജ്ജ് പൈനാടത്ത് , ഫാ. തോംസൺ ആന്റണി എസ്. ജെ, സിസ്റ്റർ സാലി യു.എം.ഐ, കെ.എച്ച് ജോൺ , റിനേഷ് ആന്റണി , പ്രീത ചാലിൽ, റിക്സൺ, ജോയ്സി മെനാസസ്, റീജ സ്റ്റീഫൻ , എലിസബത്ത് പാപ്പിനിശ്ശേരി. ഫാ. ലെനിൻ ജോസ് , ഫാ.മാത്യു തൈക്കൻ എന്നിവർ സംസാരിച്ചു