കേരള സ്റ്റോറിക്ക് പകരം മണിപ്പൂര്‍ സ്റ്റോറി; ഡോക്യുമെന്‍ററി പ്രദര്‍ശനവുമായി കൊച്ചി സാന്‍ജോപുരം പള്ളി

കൊച്ചി: കൊച്ചിയിലെ പള്ളിയിൽ മണിപ്പൂരിലെ സംഘർഷത്തെ കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു. അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സാന്‍ജോപുരം പള്ളിയിലാണ് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചത്. ‘മണിപ്പൂർ ദി ക്രൈ ഓഫ് ദി ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്‍ററിയാണ് പ്രദർശിപ്പിച്ചത്. വിവാദ സിനിമ കേരള സ്റ്റോറി വിവിധ രൂപതകള്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നാലെയാണ് ഡോക്യുമെന്‍റി പ്രദര്‍ശനം.

ബൈബിള്‍ ക്ലാസിലെ കുട്ടികള്‍ക്കു വേണ്ടിയായിരുന്നു പ്രദര്‍ശനമെന്ന് വികാരി ഫാ.നിധിന്‍ പനവേലില്‍ പറഞ്ഞു. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. ഏതെങ്കിലും സഭയും രൂപതയും സിനിമയെ കുറിച്ച് നല്ലത് പറഞ്ഞത് കൊണ്ട് അതില്‍ മാറ്റം വരില്ലെന്നും വികാരി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ വിവിധ പള്ളികളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം.

അതേസമയം തലശ്ശേരി അതിരൂപതയുടെ നിർദേശം തള്ളി വിവാദസിനിമ ‘ദ കേരള സ്റ്റോറി’ കെ. സി.വൈ.എം പ്രദർശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30ന് ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന ദേവാലയ പാരിഷ് ഹാളിൽ വച്ചായിരുന്നു പ്രദര്‍ശനം. വരുംദിവസങ്ങളില്‍ തലശ്ശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ സിനിമ തുടര്‍ന്നും പ്രദര്‍ശിപ്പിക്കുമെന്നും കെ.സി.വൈ.എം വ്യക്തമാക്കിയിട്ടുണ്ട്.

Top News from last week.

Latest News

More from this section