മാനുവൽ ഫ്രെഡറിക്സിൻ്റെ സംസ്കാരം നാളെ ബംഗ്ളൂരുവിൽ; മുഖ്യമന്ത്രി അനുശോചിച്ചു

കണ്ണൂർ :ഒളിമ്പ്യൻ മാനുവൽ ഫ്രെഡറികിൻ്റെ ഭൗതികശരീരം ബംഗ്ളൂരിവിൽ സംസ്കരിക്കും. നാളെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കണ്ണൂരിലേക്ക് ഭൗതിക ശരീരം കൊണ്ടുവരുന്നില്ലെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. പയ്യാമ്പലത്ത് അദ്ദേഹത്തിന് സർക്കാർ വീടു നിർമ്മിച്ചു നൽകിയിരുന്നു. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് ഒളിംപ്യൻ മാനുവൽ ഫ്രെഡറിക്ക് വിട പറയുന്നത്. ഏറെക്കാലമായി അർബു ദരോഗബാധിതനായി ബംഗ്ളൂർ ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 78-ാം മത്തെ വയസിലാണ് അന്ത്യം പരോ യായ ശീതളയാണ് ഭാര്യ: മക്കൾ: ഫ്രെഷ്ന പ്രവീൺ (ബംഗ്ളൂര് )ഫെനില ( മുംബെ )മരുമക്കൾ:
പ്രവീൺ (ബംഗ്ളൂർ)
ടിനു തോമസ് (മുംബൈ) സഹോദരങ്ങൾ മേരി ജോൺ, സ്റ്റീഫൻ വാവോർ, പാട്രിക് വാവോർ, ലത, സൗദാമിനി

ഇതേ സമയം മാനുവൽ ഫ്രെഡറിക്സിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

രണ്ട് ലോകകപ്പ് ഹോക്കി ടൂർണമെൻ്റുകൾ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ ഇന്ത്യയുടെ ഗോളിയായിരുന്നു അദ്ദേഹം. ഹെൽമറ്റ് ഇല്ലാത്ത 1971 – 78 കാലത്ത് ലോകത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായിരുന്ന മാനുവൽ ഫ്രെഡറിക്
പെനാൽറ്റി സ്ട്രോക്കുകൾ തടുക്കുന്നതിൽ മിടുക്കനായിരുന്നു. കേരളത്തിൽ ഹോക്കിക്ക് വലിയ പ്രാധാന്യമില്ലാത്ത സമയത്താണ് അദ്ദേഹം ആദ്യമായി ഒളിമ്പിക് വെങ്കല മെഡൽ സംസ്ഥാനത്തിന് നേടിത്തന്നത്. മാന്വൽ ഫ്രെഡറികിൻ്റെ കുടുംബാംഗങ്ങളുടെയും കായിക പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Top News from last week.

Latest News

More from this section