ഇന്ത്യന്‍ ഓഹരി വിപണികളില്‍ നെഗറ്റീവ് ബ്രേക്ക്ഔട്ട് രേഖപ്പെടുത്തിയ 12 ഓഹരികളുടെ വിവരങ്ങളാണ് താഴെ നല്‍കുന്നത്. ഈ 12 ഓഹരികളും നിക്ഷേപപ്രിയം ആണെന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജൂണ്‍ 3 ന് ഈ 12 സ്റ്റോക്കുകളുടെയും ക്ലോസിംഗ് വില, 200 ദിവസത്തെ മൂവിംഗ് ആവറേജില്‍ താഴെയെത്തിയതായി stockedge.com ന്റെ ടെക്‌നിക്കല്‍ സ്‌കാന്‍ ഡാറ്റ വ്യക്തമാക്കുന്നു. 200 ഡിഎംഎയ്ക്ക് താഴെയുള്ള നീക്കം നെഗറ്റീവ് സിഗ്‌നലായി വിലയിരുത്തപ്പെടുന്നു. കാരണം ഇവിടെ സ്റ്റോക്കിന്റെ വില അതിന്റെ ദീര്‍ഘകാല ട്രെന്‍ഡ് ലൈനിന് താഴെയാണ്. ഒരു സ്റ്റോക്കിലെ മൊത്തത്തിലുള്ള ട്രെന്‍ഡ് നിര്‍ണ്ണയിക്കാന്‍ വിദഗ്ധര്‍ 200 ഡിഎംഎ ഒരു പ്രധാന സൂചകമായി കാണുന്നു. താഴെ പറയുന്ന ഓഹരികള്‍ എല്ലാം 10,000 കോടി രൂപയിലധികം വിപണിമൂല്യമുള്ളതും, എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളവയുമാണ്.
ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍
- 200 ഡിഎംഎ: 1,310.16 രൂപ
- എല്‍ടിപി: 1,269.2 രൂപ
ബെര്‍ജര്‍ പെയിന്റ്‌സ് ഇന്ത്യ
- 200 ഡിഎംഎ: 507.51 രൂപ
- എല്‍ടിപി: 496.05 രൂപ
ടെക് മഹീന്ദ്ര
- 200 ഡിഎംഎ: 1,494.45 രൂപ
- എല്‍ടിപി: 1,472.3 രൂപ
ഡോ. അഗര്‍വാള്‍സ് ഹെല്‍ത്ത്‌കെയര്‍
- 200 ഡിഎംഎ: 470.41 രൂപ
- എല്‍ടിപി: 464.25 രൂപ
പ്രൈം ഫോക്കസ്
- 200 ഡിഎംഎ: 227.06 രൂപ
- എല്‍ടിപി: 224.21 രൂപ
ഗബ്രിയേല്‍ ഇന്ത്യ
- 200 ഡിഎംഎ: 1,065.67 രൂപ
- എല്‍ടിപി: 1,056.4 രൂപ
ആനന്ദ് രാജ്
- 200 ഡിഎംഎ: 551.79 രൂപ
- എല്‍ടിപി: 548 രൂപ
എന്‍ബിസിസി ഇന്ത്യ
- 200 ഡിഎംഎ: 102.85 രൂപ
- എല്‍ടിപി: 102.24 രൂപ
കെ ഐ ഒ സി എല്‍
- 200 ഡിഎംഎ: 385.87 രൂപ
- എല്‍ടിപി: 383.7 രൂപ
ടെഗ ഇന്‍ഡസ്ട്രീസ്
- 200 ഡിഎംഎ: 1,824.03 രൂപ
- എല്‍ടിപി: 1,821.1 രൂപ
മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്
- 200 ഡിഎംഎ: 856.06 രൂപ
- എല്‍ടിപി: 855.55 രൂപ
ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്
- 200 ഡിഎംഎ: 272.66 രൂപ
- എല്‍ടിപി: 272.65 രൂപ







