മാരുതിയെ തോൽപ്പിക്കാനാവില്ല, വിൽപ്പനയിൽ വാനോളം മുന്നിൽ

ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ്. വിതാര ബ്രെസ്സ അടക്കമുള്ള മോഡലുകൾ മറ്റെങ്ങുമില്ലാത്ത ജനപ്രീതിയാണുള്ളത്. മഹീന്ദ്ര, ഹ്യുണ്ടായ് അടക്കമുള്ള മറ്റ് പ്രമുഖ കമ്പനികൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും വിൽപ്പനയിൽ ഈ ഇന്തോ-ജാപ്പനീസ് ബ്രാൻഡിനെ വെല്ലാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. ഇപ്പാേഴിതാ ഏപ്രിൽ മാസത്തെ വിൽപ്പന സംബന്ധിച്ച കണക്കുകൾ പുറത്ത് വരുമ്പോഴും ഈ കുതിപ്പ് തന്നെയാണ് കാണാനാവുന്നത്.

ഏഴ് ശതമാനം വർധനവ് രേഖപ്പെടുത്തി ഈ വർഷം ഏപ്രിലിൽ ആകെ 1,79,791 കാറുകളാണ് മാരുതി സുസുക്കി വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 1,68,089 കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. ആഭ്യന്തര വാഹന വിപണിയിൽ ആകെ 1,38,704 യൂണിറ്റുകളാണ് 2025 ഏപ്രിൽ മാസം നിരത്തിലെത്തിച്ചത്. 2024 ഏപ്രിലിൽ ഇത് 1,37,952 യൂണിറ്റുകൾ ആയിരുന്നു.

മാരുതിയുടെ സന്തോഷം ഇരട്ടിയാക്കി ബലേനോ, സ്വിഫ്റ്റ്, വാഗൺആർ, ഡിസയർ, ഇഗ്‌നിസ് എന്നീ മോഡലുകൾ ഉൾപ്പെടുന്ന കോംപാക്ട് വിഭാഗത്തിന്റെ വിൽപ്പന ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 56,953 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടെങ്കിൽ ഈ വർഷമിത് 61,591 യൂണിറ്റായി ഉയർത്താൻ കമ്പനിക്കായിട്ടുണ്ട്.

അതേസമയം ചില വലിയ നഷ്ടങ്ങൾ ഈ കാലയളവിൽ കമ്പനിയെ തേടിയെത്തിയതും എടുത്തു പറയണം. ആൾട്ടോയും എസ്-പ്രെസോയും ഉൾപ്പെടുന്ന മിനി സെഗ്മെന്റ് നേരിട്ട തിരിച്ചടിയാണ് ഇതിൽ പ്രധാനം. കഴിഞ്ഞ വർഷം ഏപ്രിലിൽ മോഡലുകളുടെ വിൽപ്പന 11,519 യൂണിറ്റായിരുന്നുവെങ്കിൽ ഈ വർഷം ഇത് ഒറ്റയടിക്ക് 6,332 യൂണിറ്റിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇതിനൊപ്പം മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ പുറത്തിറക്കുന്ന സിയാസിന്റെ വിൽപ്പനയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Top News from last week.

Latest News

More from this section