അലാസ്‌കയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

വാഷിങ്ടണ്‍: യുഎസിലെ അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണുണ്ടായത്. അലാസ്‌കയിലെ ദ്വീപ് നഗരമായ സാന്‍ഡ് പോയിന്റില്‍ നിന്ന് 87 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സാന്‍ഡ് പോയിന്റ് പട്ടണത്തില്‍ നിന്ന് ഏകദേശം 54 മൈല്‍ (87 കിലോമീറ്റര്‍) തെക്ക് ഭാഗത്താണ്.

ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് അലാസ്‌കയുടെ തീരദേശഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്ന പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഭൂചലനത്തിന് പിന്നാലെ തെക്കന്‍ അലാസ്‌കയ്ക്കും സമീപഭാഗങ്ങളിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് ദക്ഷിണ അലാസ്‌കയ്ക്കും അലാസ്‌ക ഉപദ്വീപിലും സുനാമി മുന്നറിയിപ്പ് നല്‍കിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു.

 

Top News from last week.

Latest News

More from this section