ഇറാഖില്‍ ഷോപ്പിങ് മാളില്‍ വന്‍തീപിടിത്തം; 50 പേര്‍ക്ക് ദാരുണാന്ത്യം

ബാഗ്ദാദ്: ഇറാഖിലെ ഷോപ്പിങ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 50 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അഞ്ചുനില കെട്ടിടത്തില്‍ തീ ആളിപ്പടരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

വാസിത് പ്രവിശ്യയിലെ ഒരു വലിയ ഷോപ്പിങ് സെന്ററിലാണ് തീപിടിത്തം ഉണ്ടായത്. ഈ ദുരന്തത്തില്‍ ഏകദേശം 50 ഓളം ആളുകള്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തു എന്ന് ഗവര്‍ണര്‍ മുഹമ്മദ് അല്‍-മിയാഹി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു

 

Top News from last week.

Latest News

More from this section