Advertisement
Advertisement
Tuesday, September 15, 2026
Business

മുകുൾ അഗർവാളിന്റെ നിക്ഷേപമുള്ള 12 രൂപ ഓഹരിയിൽ വൻ കുതിപ്പ്: 11 ദിവസം കൊണ്ട് നൽകിയത് 51% റിട്ടേൺ

Advertisement
Advertisement

പ്രമുഖ ഇൻവെസ്റ്റർ മുകുൾ അഗർവാളിന്റെ പോർട്ട്‌ഫോളിയോയിലുള്ള ഓൾകാർഗോ ലോജിസ്റ്റിക്സ് ഓഹരികളിൽ വൻ മുന്നേറ്റം. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒറ്റദിവസം കൊണ്ട് 15.79 ശതമാനം ഉയർന്ന് 12.17 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 11 ദിവസത്തിനിടെ 51 ശതമാനത്തോളം റിട്ടേൺ നൽകാൻ ഈ ഓഹരിക്ക് സാധിച്ചു. അതായത്, 11 ദിവസം മുമ്പ് ഈ സ്റ്റോക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് 51,000 രൂപയുടെ ലാഭമാണ് ലഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 28.64 ശതമാനവും മൂന്ന് മാസത്തിൽ 21.36 ശതമാനവും വളർച്ച ഓഹരി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വാർഷിക കണക്കുകളിൽ 69.51 ശതമാനത്തിന്റെ ഇടിവാണ് ഈ ഓഹരി കാണിക്കുന്നത്. നിലവിൽ 1,823 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ 52 ആഴ്ചയിലെ ഉയർന്ന നിരക്ക് 36.55 രൂപയും കുറഞ്ഞ നിരക്ക് 7.11 രൂപയുമാണ്.

Advertisement

കമ്പനിയുടെ ഡയറക്ടർ, ചെയർമാൻ പദവികളിൽ നിന്ന് ശശി കിരൺ ഷെട്ടി രാജിവെച്ചതായി റിപ്പോർട്ടുകൾ വന്നതാണ് ഈ ഓഹരിയിലെ കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. 2026 ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വന്ന ഈ നേതൃമാറ്റവും കമ്പനിയുടെ ഭാവി വളർച്ചാ പദ്ധതികളും നിക്ഷേപകർക്കിടയിൽ വലിയ പ്രതീക്ഷയുണർത്തിയിട്ടുണ്ട്. കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ (Q1FY27) മികച്ച സാമ്പത്തിക പ്രകടനമാണ് കമ്പനി പുറത്തെടുത്തത്. മുൻവർഷം ഇതേ പാദത്തിലുണ്ടായിരുന്ന 9 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് കമ്പനി ഇത്തവണ 14 കോടി രൂപയുടെ അറ്റാദായത്തിലേക്ക് തിരിച്ചെത്തി. കമ്പനിയുടെ വരുമാനത്തിൽ വാർഷികാടിസ്ഥാനത്തിൽ 11.2 ശതമാനത്തിന്റെ വളർച്ചയുമുണ്ടായി.
ഇന്ത്യയിലെ പ്രമുഖ സംയോജിത ലോജിസ്റ്റിക്സ് സൊല്യൂഷൻ ദാതാക്കളായ ഓൾകാർഗോ ലോജിസ്റ്റിക്സ്, വ്യവസായ ശരാശരിയേക്കാൾ വേഗത്തിലുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. നിലവിലെ 6.2 ശതമാനമുള്ള ഇബിഐടിഡിഎ (EBITDA) മാർജിൻ ഈ സാമ്പത്തിക വർഷത്തിൽ 7.5 ശതമാനമായി ഉയർത്താനാണ് കമ്പനി മാനേജ്മെന്റ് പദ്ധതിയിടുന്നത്.

Advertisement
Advertisement
Advertisement
Advertisement
Advertisement