മൗലാന അബുൽകലാം ആസാദ് മതേതര ഇന്ത്യയുടെ കാവലാൾ

കണ്ണൂർ :സ്വതന്ത ഇന്ത്യയുടെ മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ച ധീരനായ നേതാവായിരുന്നു മൗലാന അബൂൾ കലാം ആസാദെന്ന് കെ.പി സി സി മെമ്പർ കെ.സി മുഹമ്മദ് ഫൈസൽ പ്രസ്താവിച്ചു. ആസാദിൻ്റെ ആശങ്ങൾ മുറുകെ പിടിച്ച് വർഗ്ഗീയ വിഘടന വാദ ശക്തികൾക്കെതിരെ പോരാടാൻ ഒരോ കോൺഗ്രസ് പ്രവർത്തകന്മാരും പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു കെ.പി സി സി മൈനോരി ഡിപ്പാർട്ട്മെൻ്റ് കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മൗലാന അബുൽ കലാം ആസാദ് ജന്മദിന അനുസ്മരണവും, മതസൗഹാർദ്ദ സദസും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സമ്മേളനത്തിൽ ജില്ലാ ചെയർമാൻ കെ.ആർ അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, എം.പി അസൈനാർ ഹാജി, ഫർസിൻ മജീദ്, പ്രവീൺ പനോനേരി, ഫാദർ സണ്ണി, നസീർ ഹാജി, സി.എച്ച് മൊയ്തീൻ കുട്ടി, തുടങ്ങിയവർ സംസാരിച്ചു

Top News from last week.