ശ്രീ മാവിലാക്കാവ് ക്ഷേത്ര ശ്രീകോവിൽ പുനർനിർമാണത്തിന്റെ ഭാഗമായി ദൈവത്താരീശ്വരന്റെയും വേട്ടക്കൊരുമകനീശ്വരന്റെയും ശ്രീകോവിലുകൾക്ക് “കുറ്റിയടി” ക്കുന്ന ചടങ്ങ് നവംബർ 14 തുലാം 28 തിങ്കളാഴ്ച രാവിലെ 7.30 മണിക്കും 8.30 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി യുടെ നേതൃത്വത്തിൽ മേൽശാന്തി മാധവപള്ളി ഇല്ലത്തു ശങ്കരപ്രസാദ് നമ്പൂതിരി ക്ഷേത്ര ഊരാ ളന്മാർ എന്നിവരുടെ സാന്നിധ്യത്തിലും ക്ഷേത്രം മേലാശാരി പടിഞ്ഞാറെ തേവിലകത്ത് രത്നാകരൻ ആചാരി യാണ് കുറ്റിയടി കർമം നിർവഹിക്കുന്നത്.ചടങ്ങിലേക്ക് മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിധ്യം ക്ഷണിക്കുന്നു.ശ്രീകോവിൽ പുനർനിർമാണ പ്രവർത്തിയിലേക്ക് ആവശ്യമായ സമർപ്പണങ്ങൾ തദ വസരത്തിൽ ഈശ്വര സന്നിധിയിൽ നടത്താവുന്നതാണ്.