Advertisement
Advertisement
Tuesday, September 15, 2026
District News

കണ്ണൂരിൽ കുളത്തിൽ വീണ് എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Advertisement
Advertisement

കണ്ണൂർ: അഴീക്കോട്ടെ ആനിവയൽ കുളത്തിൽ ഇറങ്ങിയ എം.ബി.ബി.എസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശിയായ അനിരുദ്ധ് കൃഷ്ണനാണ് അപകടത്തിൽ ജീവൻ പൊലിഞ്ഞത്.

Advertisement

ഉച്ചയ്ക്ക് രണ്ട് മണിയോടെ സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു അനിരുദ്ധ്. വെള്ളത്തിലിറങ്ങിയ ഉടൻ തന്നെ വിദ്യാർത്ഥി താഴേക്ക് മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Advertisement
Advertisement
Advertisement
Advertisement
Advertisement