Advertisement
Advertisement
Tuesday, September 15, 2026
India

 സ്വാതന്ത്ര്യദിനത്തിൽ 1,057 പേർക്ക് ധീരതയ്ക്കും സേവനത്തിനുമുള്ള മെഡലുകൾ

Advertisement
Advertisement

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോലീസ്, ഫയർ സർവീസ്, ഹോം ഗാർഡ് ആൻഡ് സിവിൽ ഡിഫൻസ്, കറക്ഷണൽ സർവീസ് വിഭാഗങ്ങളിലെ 1,057 ഉദ്യോഗസ്ഥർക്ക് ധീരതയ്ക്കും സേവനത്തിനുമുള്ള മെഡലുകൾ പ്രഖ്യാപിച്ചു.

Advertisement

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിൽ 301 ഗാലൻട്രി മെഡലുകൾ ഉൾപ്പെടുന്നു. ഇതിൽ 272 എണ്ണം പോലീസ് ഉദ്യോഗസ്ഥർക്കും 29 എണ്ണം ഫയർ സർവീസ് ഉദ്യോഗസ്ഥർക്കുമാണ്.

ഗാലൻട്രി മെഡലുകളിൽ 197 എണ്ണം ഇടതുപക്ഷ തീവ്രവാദബാധിത മേഖലകളിൽ സേവനം ചെയ്യുന്നവർക്കും 51 എണ്ണം ജമ്മു കശ്മീരിൽ നിന്നുള്ളവർക്കും 12 എണ്ണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും 41 എണ്ണം മറ്റ് മേഖലകളിൽ നിന്നുള്ളവർക്കുമാണ്.

ഇതിന് പുറമെ 92 രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലുകളും 664 മെറിറ്റോറിയസ് സർവീസ് മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള മെഡൽ പ്രഖ്യാപനം രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുസേവനത്തിനുമായി സമർപ്പിതമായി പ്രവർത്തിക്കുന്ന സേനാംഗങ്ങളുടെ സേവനത്തിനുള്ള അംഗീകാരമായി.

Advertisement
Advertisement
Advertisement
Advertisement
Advertisement