കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ എട്ടംഗ സംഘത്തിൽ മൂന്നു പേർ തിരയിൽ പെട്ട് മുങ്ങി മരിച്ചു.ബംഗ്ളൂരിവിൽ നിന്നെത്തിയ പതിനൊന്നംഗ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘത്തിൽ എട്ടു പേരാണ് ഇന്നു രാവിലെ പതിനൊന്നരയോടെ കടലിൽ കുളിക്കാനിറങ്ങിയത്.പന്ത്രണ്ടോടെയാണ് മൂന്നു പേർ തിരയിൽ പെട്ടത്. മുഹമ്മദ് അഫ്റോസ്,, അഫ്നാൻ അഹമ്മദ്,റഹാനുദ്ദീൻ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് മെഡിക്കൽ വിദ്യാർത്ഥികളായ പതിനൊന്നു പേർ ബംഗ്ളൂരുവിൽ നിന്ന് കണ്ണൂരിലെത്തിയത്. ഒരു റിസോർട്ടിലാണിവർ താമസിച്ചത്.ഇതിൽ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. ഒരാൾ അപകടത്തിൽ പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കവെയാണ് മറ്റു രണ്ടു പേരും മുങ്ങിയതെന്ന് കരുതുന്നു.
അപകടം നടന്നയുടൻ പോലീസും കോസ്റ്റു ഗാർഡും മുങ്ങൽ വിദഗ്ദ്ധരും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തി.ഇതിലാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.









