ദോഹ : നീണ്ട കാത്തിരിപ്പിന് ശേഷം മെസ്സിയും സംഘവും ലോക കീരീടം നേടിയ ത്തോടെ ചരിത്രം കുറിച്ചു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ അർജന്റീനയുടെ വിജയവും മെസ്സിയുടെ കീരിട ധാരണവും തരംഗമാവുകയാണ്. ഇൻസ്റ്റഗ്രമിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ചിത്രമായി ഇതിനക്കം തന്നെ മെസ്സിയുടെ പോസ്റ്റ് മാറി കഴിഞ്ഞു.കിരീടം നേടിയതിന് പിന്നാലെയാണ് ലോകകപ്പുയർത്തുന്ന ചിത്രങ്ങൾ മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അത് മിനിറ്റുകൾക്കം തരംഗമായി. നിലവിൽ 57 മില്ല്യണിലധികം ലൈക്ക് ആണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഏറ്റവും വേഗത്തിൽ 50 മില്ല്യൺ ലൈക്ക് ലഭിച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് കൂടിയാണിത്.