Advertisement
Advertisement
Saturday, September 12, 2026
India

തമിഴ്നാട്ടിൽ പാൽ സംഭരണ വില ലിറ്ററിന് 44 രൂപയായി ഉയർത്തി

Advertisement
Advertisement

തമിഴ്നാട്ടിൽ പാൽ സംഭരണ വില ലിറ്ററിന് 44 രൂപയായി ഉയർത്തി

Advertisement

ചെന്നൈ: തമിഴ്നാട്ടിൽ പാൽ സംഭരണ വില ലിറ്ററിന് 44 രൂപയായി ഉയർത്തുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. നിയമസഭയിൽ ഇന്ന് നടത്തിയ സ്വമേധയാ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിലവർധന പാൽ ഉൽപാദകർക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

കാലിത്തീറ്റയുടെ വില വർധിച്ചതും കണക്കിലെടുത്താണ് പാൽ സംഭരണ വില ഉയർത്തുന്നത്. അധിക ചെലവ് സർക്കാർ ആവിന് (Aavin) നഷ്ടപരിഹാരമായി നൽകും.

 

വിലവർധനയ്ക്കായി സർക്കാരിന് പ്രതിമാസം 60 കോടി രൂപയും പ്രതിവർഷം 720 കോടി രൂപയും അധികമായി ചെലവാകും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പാൽ സംഭരണ വില ലിറ്ററിന് 38 രൂപയിൽ നിന്ന് 41 രൂപയായി ഉയർത്തിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും 44 രൂപയായി വർധിപ്പിച്ചിരിക്കുന്നത്.

Advertisement
Advertisement
Advertisement
Advertisement
Advertisement