മിൽമ ഡീലർമാരുടെ മക്കളെ അനുമോദിച്ചു.

ശ്രീകണ്ടാപുരം:ഈ വർഷത്തെ എസ് എസ് എൽ സി /പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മിൽമ ഡീലർമാരുടെയും പാൽ വിതരണ വാഹന ജീവനക്കാരുടെയും മക്കളെ ശ്രീകണ്ഠപുരത്തുള്ള മിൽമ കണ്ണൂർ ഡെയറിയിൽ വെച്ച്‌ നടത്തിയ പരിപാടിയിൽ അനുമോദിച്ചു. ശ്രീകണ്ടാപുരം നഗരസഭ അധ്യക്ഷൻ അഡ്വ. ഇ വി രാമകൃഷ്ണൻ അനുമോദന ചടങ്ങ് ഉത്ഘാടനം ചെയ്തു. നിലവിലുള്ള സാമൂഹികാന്തരീക്ഷത്തേക്കുറിച്ചും അതിൽ വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ഉത്ഘടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തുടർന്ന് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. വാർഡ് കൗൺസിലർ  ബിജു തോമസ് ചടങ്ങിൽ അധ്യക്ഷം വഹിച്ചു.ഡെയറി മാനേജർ . അർബിൻ എം ഭാസ്കർ സ്വാഗതവും അസി. മാനേജർ (മാർക്കറ്റിംഗ് ) അരുൺ കുര്യൻ നന്ദിയും പറഞ്ഞു. .സുധീർ പി.എസ്,  ബ്രിജിത്ത് കുമാർ, . ചിത്രകുമാർ, ജിനു ,  ഷിജിലേഷ് എന്നിവർ പ്രസംഗിച്ചു.

Top News from last week.