Advertisement
Advertisement
Tuesday, September 15, 2026
Job Alert

കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ മിനി ജോബ് ഫെയര്‍

Advertisement
Advertisement

കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍  പ്രവര്‍ത്തിക്കുന്ന  എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത്   19 ബുധനാഴ്ച  രാവിലെ 10 മണി മുതല്‍ 1 മണി വരെ സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ കോര്‍ഡിനേറ്റര്‍, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍, ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍, ടെക്‌നിക്കല്‍ എഞ്ചിനീയര്‍ ട്രെയിനീ, ടെക്‌നിക്കല്‍ എഞ്ചിനീയര്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, ടെലി കോളര്‍, അക്കൗണ്ടന്റ്, സെയില്‍സ് എഞ്ചിനീയര്‍, ഫാക്ടറി സൂപ്പര്‍വൈസര്‍, ബിസിനസ്സ് ഡെവലെപ്‌മെന്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

Advertisement

യോഗ്യത ഏതെങ്കിലും ഡിഗ്രി, എംബിഎ, ഡിപ്ലോമ (ഇലക്ട്രിക്കല്‍& ഇലക്ട്രോണിക്‌സ്), ബിടെക്, ബികോം & ടാലി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  തിരിച്ചറിയല്‍ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ്  ഹാജരാക്കി ഇന്റര്‍വ്യൂവില്‍  പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 -2707610, 6282942066.

Advertisement
Advertisement
Advertisement
Advertisement
Advertisement