കണ്ണൂർ:കേരളപൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനു ശേഷം ആദ്യമായി കണ്ണൂരിലെത്തുന്ന പി കെ ബഷീറിന് ജില്ലാ മുസ്ലിം ലീഗ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (വെള്ളി ) സ്വീകരണം നൽകും. വൈകീട്ട് 3 മണിക്ക് കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടക്കുന്ന സ്വീകരണ പരിപാടി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഹാരിസ് ബീരാൻ എംപി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ അബ്ദുറഹിമാൻ കല്ലായി, പി കെ അബ്ദുല്ല ഹാജി തുടങ്ങിയവർ പങ്കെടുക്കും . ജില്ലാ മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗങ്ങൾ, മണ്ഡലം പ്രസിഡണ്ട്,ജനറൽസെക്രട്ടറിമാർ , പോഷക സംഘടന ജില്ലാ ഭാരവാഹികൾ, മുസ്ലിം ലീഗ് ജില്ലാ കൗൺസിലർമാർ തുടങ്ങിയവർ സ്വീകരണപരിപാടിയിൽപങ്കെടുക്കണമെന്ന് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുളളയും അറിയിച്ചു.









