ഫ്രാൻസിസ് മാർപാപ്പ ജീവിതത്തിന്റെ പ്രതീക്ഷ ആത്മകഥയിലൂടെ അവതരിപ്പിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഹോപ്പ്’ വായിച്ച അനുഭവം പങ്കുവെക്കുകയായിരുന്നു മന്ത്രി.ഇന്നത്തെ ലോകം സമ്പന്നരുടേതായി കൂടുതൽ കൂടുതൽ മാറുന്നുവെന്നും ആഗോളവൽക്കരണം വ്യക്തികളെ മുഖമില്ലാത്തവരാക്കിയെന്നും വ്യവസ്ഥക്കാണ് പ്രശ്‌നമെന്നും മാർപ്പാപ്പ വ്യക്തതയോടെ പറഞ്ഞുവെയ്ക്കുന്നുവെന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘The war being fought today involve several regions of the world. But the weapons with which they are fought are produced in entirely different regions- in those same regions that then refuse and turned away the refugees who have been generated by those weapons and those conflicts.’ (പേജ് 16)
ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന യുദ്ധങ്ങളിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ നിർമ്മിക്കുന്നത് മറ്റു മേഖലകളിലാണ്. എന്നാൽ, ഈ ആയുധങ്ങളും യുദ്ധങ്ങളും നിർമ്മിക്കുന്ന ഈ രാജ്യങ്ങൾ അവ സൃഷ്ടിക്കുന്ന അഭയാർത്ഥികളെ ആട്ടിയോടിക്കുകയും ചെയ്യുന്നുമെന്ന യാഥാർത്ഥ്യം പോപ്പ് ഫ്രാൻസിസ് അദ്ദേഹത്തിന്റെ ആത്മകഥയായ Hope ൽ ശക്തമായി വ്യക്തമാക്കുന്നു. ജീവിതത്തിന്റെ പ്രതീക്ഷയെയാണ് ആത്മകഥയിലൂടെ മാർപ്പാപ്പ അവതരിപ്പിക്കുന്നത്.
‘I once said that the communist stole the flag from us because the flag of the poor is Christian and it is undoubtedly true. (പേജ്117) ദരിദ്രരുടെ പതാക ക്രിസ്തുവിന്റേതായിരുന്നെന്നും ആ പതാക കമ്യൂണിസ്റ്റുകാർ കവർന്നെടുത്തുവെന്നും മാർപ്പാപ്പ പറയുന്നത് അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്. തന്റെ അദ്ധ്യാപികയുടെ വിപ്ലവ പ്രവർത്തനവും ത്യാഗവും പാപ്പ ഓർത്തെടുക്കുന്നു. ഏകാധിപത്യത്തിനെതിരെ പോരാടിയ അവർ പലപ്പോഴായി അറസ്റ്റ് ചെയ്യപ്പെട്ടു, നാടുകടത്തപ്പെട്ടു. അവരുടെ പെൺമക്കളേയും അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. അവരുടെ വിമോചനത്തിനുശേഷം ഒരു ദിവസം വൈദികനായിരുന്ന പാപ്പയെ ടീച്ചർ ഏസ്തർ വിളിച്ചു കാണണമെന്നു പറഞ്ഞു.. അവരുടെ മദർ ഇൻ ലോ അത്യാസന്നനിലയിലാണെന്നും മതപരമായ ചടങ്ങിന് എത്തണമെന്നതായിരുന്നു ആവശ്യം. എന്നാൽ, മതവിശ്വാസികളല്ലാത്ത അവരുടെ യഥാർത്ഥ ഉദ്ദേശം അതല്ലായിരിക്കും എന്ന ചിന്തയോടെ അദ്ദേഹം അവിടെ എത്തി. As oson as I arrived, Esther revealed the true reaosn for the haste. She had a large library of books that she read or browsed through and had underlined including books on Marxism. She asked if I had osmewhere to hide and conserve the Library and I said yes. We loaded everything into the van and I stored them in the colegio Maximo.’ ( പേജ് 120,121). എത്രമാത്രം സത്യസന്ധതയോടെയാണ് മാർക്‌സിസ്റ്റ് പുസ്തകങ്ങൾ എടുത്തുകൊണ്ടുപോയി സൂക്ഷിച്ച് വിപ്ലവകാരിയായ ഏസ്തറിനെ അപകടത്തിൽനിന്നും നല്ലഇടയനായി രക്ഷപ്പെടുത്താൻ ശ്രമിച്ചത്. പക്ഷേ,1977 ഡിസംബർ 8 ന് സാന്താക്രൂസപള്ളിയുടെ മുമ്പിൽവെച്ച് ഒടുവിൽ അറസ്റ്റ് ചെയ്യപ്പെട്ട അവരെ ജീവനോടെ പിന്നീടാരും കണ്ടിട്ടില്ല.
ഇന്നത്തെ ലോകം സമ്പന്നരുടേതായി കൂടുതൽ കൂടുതൽ മാറുന്നുവെന്നും ആഗോളവൽക്കരണം വ്യക്തികളെ മുഖമില്ലാത്തവരാക്കിയെന്നും വ്യവസ്ഥക്കാണ് പ്രശ്‌നമെന്നും മാർപ്പാപ്പ വ്യക്തതയോടെ പറഞ്ഞുവെയ്ക്കുന്നു.
തനിക്ക് ചെറുപ്പത്തിൽ നിരവധി മുസ്ലിം സുഹൃത്തുക്കളുണ്ടായിരുന്നെന്നും മാർപ്പാപ്പയായതിനുശേഷം മുസ്ലിം ലോകവുമായ ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതും മാർപ്പാപ്പ വിശദീകരിക്കുന്നത് ഇന്നത്തെ ലോകത്ത് പ്രസക്തമാണ്. ജക്കാർത്ത സന്ദർശിച്ചപ്പോൾ സൗത്ത്ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ മോസ്‌ക് സന്ദർശിച്ചതും ഗ്രാൻഡ് ഇമാം നസ്രുദിൻ ഉമ്മറുമായി പൊതുവായ മൂല്യങ്ങളും ആദർശങ്ങളും വ്യക്തമാക്കി സംയുക്ത പ്രഖ്യാപനം ഒപ്പുവെച്ചതും യുഎഇ സന്ദർശനത്തിലെ വലിയ സ്റ്റേഡിയത്തിൽ കുർബ്ബാന നടത്തിയതും വിശദീകരിക്കുന്നു(പേജ്61)
1927 ഒക്ടോബർ 11ന് Genoaയിൽ നിന്നും ബ്യൂണസ് അയേഴ്സിലേക്ക് കപ്പലിൽ ടിക്കറ്റെടുത്ത ഒരുകുടുംബത്തിന് എല്ലാസ്വത്തും വീറ്റ് തീർക്കാൻ കഴിയാത്തതുകൊണ്ട് ടിക്കറ്റ് മറ്റൊരാൾക്ക് വിറ്റു. അവർക്ക് കയറാൻ പറ്റാത്ത ആ കപ്പൽ മുങ്ങി, ഒപ്പം എല്ലാവരേയും മരണത്തിലേക്കും. ടിക്കറ്റ് എടുത്തിരുന്ന മൂന്ന് യാത്രക്കാർ മാതാപിതാക്കളും അവരുടെ ഏകമകൻ മരിയോയുമായിരുന്നു ജീവിതം തിരിച്ചുപിടിച്ചത്.ഈ മരിയോയാണ് തനിക്ക് ജന്മം നൽകിയ പിതാവ്. That is why I’m here now എന്ന ആമുഖത്തിലൂടെ ആരംഭിക്കുന്ന ആത്മകഥ നല്ലൊരു വായനാനുഭവമാണ്.









