മന്ത്രി ജി.ആർ.അനിലും പ്രകാശ് ബാബുവും അപമാനിച്ചതായി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: മന്ത്രി ജി.ആർ.അനിലും സി പി.ഐ നേതാവ് പ്രകാശ് ബാബുവും തന്നെ അപമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പി. എം. ശ്രീ കരാറുമായി ബന്ധപ്പെട്ട് സി. പി. ഐ ബിനോയ് വിശ്വത്തെ കാണാൻ എം.എൻ.സ്മാരകത്തിലെത്തിയ താൻ തിരിച്ചിറങ്ങിയപ്പോൾ പത്രക്കാരോട് ഒന്നും പറഞ്ഞില്ല. എന്നാൽ അടുത്ത സുഹൃത്തായ ജി.ആർ.അനിൽ പറഞ്ഞത് ഓഫീസിൽ വരുന്നവരോട് വരേണ്ടെന്ന് പറയാനാകില്ലല്ലോ എന്നാണ്. അപമാനമായിരുന്നു ഇത്. പ്രകാശ് ബാബുവാകട്ടെ ദേശീയ സെക്രട്ടറി എം.എ.ബേബിക്ക് ഇതിലിടപെടാനാകുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്.ശിവൻകുട്ടി പറഞ്ഞു.
എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും വിളിക്കാൻ പാടില്ലാത്ത മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. അദ്ദേഹം പറഞ്ഞു.

Top News from last week.

Latest News

More from this section