കണ്ണൂർ മിറർ സർഗ്ഗ വേദിയുടെ ആഭിമുഖ്യത്തിൽ സ്വന്തം രചിച്ച കവിതകളുടെ ആലാപന മത്സരം നടത്തി. പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദ്മി അവാർഡ് ജേതാവുമായ ടി.കെ.ഡി മുഴപ്പിലങ്ങാടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഉത്ഘാടനം പ്രശസ്ത കവി . സതീശൻ മോറായി നിർവ്വഹിച്ചു. സാമൂഹ്യ പ്രവർത്തകനായ എം.ടി. പ്രകാശൻ ആശംസയർപ്പിച്ചു. സർഗ്ഗവേദിയുടെ പ്രസിഡണ്ടും കഥാകൃത്തുമായ ശശീന്ദ്രൻ കെ.സി ചാല സ്വാഗതവും, സിക്രട്ടറിയും കവിയുമായ വി.കെ. ദിവാകരൻ മാസ്റ്റർ നന്ദി പറഞ്ഞു. മത്സരത്തിൽ മണികണ്ഠൻ സി ഒന്നാം സ്ഥാനവും, . നന്ദാത്മജൻ കൊതേരി രണ്ടാം സ്ഥാനവും, പ്രകാശൻ എൻ.പി കരിവെളളൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. .ടി.വിജയൻ നമ്പ്യാർ, കെ.ടി.ജയദേവൻ, . വല്ലി ടീച്ചർ, പി.സി. ലേഖ, ശാന്തിനി.വി, . അദ്വൈത് എസ് പവിത്രൻ, . ഷൈൻ ദാസ് എം.ടി, . വിജയ മുരളീധരൻ കുറ്റിക്കോൽ, വസന്ത നമ്പ്യാർ കൂടാളി, കുളങ്ങരേത്ത് രാജു ഏച്ചൂർ എന്നീ കവികളും മത്സരത്തിൽ പങ്കെടുത്തു.











