മുന്‍ മിസ് പുതുച്ചേരിയും മോഡലുമായ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു. അമിതമായി ഉറക്കഗുളിക കഴിച്ചതിനെതുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ജൂലൈ അഞ്ചിനാണ് സാന്‍ ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. എന്നാല്‍ ഇവിടെ നിന്ന് ആരോടും പറയാതെ ഇവര്‍ ഇറങ്ങി പോകുകയായിരുന്നു.
സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ ചില പ്രശ്‌നങ്ങളും സാന്‍ നേരിട്ടിരുന്നു. കുറെ നാളുകളായി മോഡല്‍ ഡിപ്രഷനില്‍ ആയിരുന്നുവെന്നാണ് സൂചന. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ സാന്‍ എഴുതിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ അടുത്തിടെയാണ് സാന്‍ റേച്ചലിന്റെ വിവാഹം കഴിഞ്ഞത്. 26 കാരിയായ മോഡല്‍, ചലച്ചിത്ര വിനോദ മേഖലയിലെ വര്‍ണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേ നേടിയത്.
പതിനഞ്ചിലധികം സൗന്ദര്യമത്സരങ്ങളില്‍ സാന്‍ സാന്നിധ്യം അറിയിച്ചു. ഒടുവില്‍ ക്വീന്‍ ഓഫ് മദ്രാസ്, മിസ് പുതുച്ചേരി എന്നീ കിരീടങ്ങളൊക്കെ സ്വന്തമാക്കിയ സാന്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മിസ് ആഫ്രിക്ക ഗോള്‍ഡന്‍ മത്സരവേദിയിലും എത്തിയിരുന്നു.












