കാണ്മാനില്ലെന്ന് പരാതി

കണ്ണൂര്‍ പിണറായി സ്വദേശി പി.പി അബ്ദുള്‍ ഖാദര്‍ എന്ന വ്യക്തിയെ ഡിസംബര്‍ 28 മുതല്‍ കാണ്മാനില്ലെന്ന് പരാതി. പിണറായി പേലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 22/2026 യു/എസ് 57 ഓഫ് കെപി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. വെളുത്തനിറം, 162 സെ.മി ഉയരം, മെലിഞ്ഞ ശരീരം. കാണാതാകുന്ന സമയത്ത് കറുത്ത പാന്റും ലൈറ്റ് ഗ്രേ ഷര്‍ട്ടുമാണ് വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04902385100 (പിണറായി പോലീസ് സ്റ്റേഷന്‍) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് എസ് ഐ അറിയിച്ചു.

Top News from last week.