ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു; ഐശ്വര്യ റായിക്ക് പിന്നാലെ അഭിഷേക് ബച്ചനും ഹൈക്കോടതിയിൽ

തന്റെ സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി അഭിഷേക് ബച്ചൻ. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നതായി അഭിഷേക് ബച്ചൻ ഹർജിയിൽ ചൂണ്ടികാണിച്ചു. ദില്ലി ഹൈക്കോടതിയാണ് അഭിഷേക് ബച്ചന്റെ ഹർജി പരിഗണിക്കുന്നത്. ബോളിവുഡ് ടി ഷോപ് എന്ന വെബ്‌സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട് നിർമ്മിക്കുന്ന വെബ്‌സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്പ്.

അതേസമയം വാണിജ്യ ആവശ്യങ്ങൾക്കായി തൻറെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോ?ഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഷേക് ബച്ചന്റെ പങ്കാളിയും നടിയുമായ ഐശ്വര്യ റായ് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഐശ്വര്യ റായ് നൽകിയ ഹർജിയിൽ അനുമതിയില്ലാതെ ചിത്രങ്ങൾ അടക്കം ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവിറക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ കേസ് വിശദമായവാദത്തിന് 2026 ജനുവരി 15 ലേക്ക് മാറ്റി.

Top News from last week.