എംകെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു: ആരോഗ്യമന്ത്രി വീണാ ജോർജ്

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ എം കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എംകെ മുനീറിനെ ചികിത്സിക്കുന്ന ഡോക്ടർ വേണുവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും നിലവിൽ മുനീറിൻറെ ആരോഗ്യനില സ്റ്റേബിൾ ആണെന്നും വീണാ ജോർജ് പറഞ്ഞു. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാർജ് ആകട്ടെ എന്ന് ആശംസിക്കുകയാണെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ചു.

എം കെ മുനീറിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളും അഭ്യർത്ഥിച്ചിരുന്നു. എംകെ മുനീർ എംഎൽഎയുടെ രോഗശമനത്തിനായി പ്രത്യേക പ്രാർത്ഥന നടത്താനാണ് സാദിഖലി തങ്ങൾ അഭ്യർത്ഥിച്ചത്. നിലവിൽ കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയാണ് മുനീർ. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണദ്ദേഹം.

Top News from last week.