Advertisement
Advertisement
Tuesday, September 15, 2026
Kannur

പഴയ ദേശീയപാതയിൽ റോഡ്‌ സുരക്ഷാ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ടി ഒ മോഹനൻ എം എൽ എ ഉദ്യോഗസ്ഥരോടൊപ്പം സന്ദർശനം നടത്തി

Advertisement
Advertisement

പഴയ ദേശീയപാതയിൽദേശീയ പാത വിഭാഗത്തിന്റെ സഹായത്തോടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന റോഡ് സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെട്ട് ടി ഒ മോഹനൻ എംഎൽഎ ഉദ്യോഗസ്ഥരോടൊപ്പം സന്ദർശനം നടത്തി.പദ്ധതിക്കു പ്രൊപ്പോസ് ചെയ്യുന്ന 20 കോടി രൂപയുടെ എസ്റ്റിമേറ്റിൽ റോഡിന്റെ ഓവർ ലേ പ്രവൃത്തികൾ കൂടാതെ

Advertisement

ആവശ്യമായ ഡിവൈഡറുകൾ, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓടകൾ, സ്ലാബുകൾ, താഴെ ചൊവ്വ, മേലെ ചൊവ്വ, താണ തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലും സ്കൂൾ, ആശുപത്രി പരിസരങ്ങളിൽ കൈവരികൾ, റിഫ്ലക്ടറുകളും അപായ മുന്നറിയിപ്പ് ഉപകരണങ്ങളും ബോർഡുകൾ ഉൾപ്പെടെയുള്ള മറ്റു റോഡ്‌ സുരക്ഷാ പ്രവർത്തികളും ഉൾപെടുത്തണമെന്ന് എം എൽ എ നിർദേശിച്ചു.

ഇതു സംബന്ധിച്ച പ്രൊപ്പോസലുകൾ സമർപ്പിച്ച് അംഗീകാരം നേടി പണി ആരംഭിക്കുവാൻ ഉള്ള പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് എംഎൽഎ പറഞ്ഞു.

ഇതോടെ പഴയ ദേശീയപാതയിലെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎയോടൊപ്പം പൊതുമരാമത്ത് ദേശീയപാത വിഭാഗം കണ്ണൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ റസ്നൽ അലി, അസിസ്റ്റന്റ് എൻജിനീയർ മുന്നാസ്,

ഓവർസിയർ പ്രശോഭ് എന്നിവരും ഉണ്ടായിരുന്നു.

Advertisement
Advertisement
Advertisement
Advertisement
Advertisement