Friday, October 9, 2026
District News

മുണ്ടേരിയിൽ ആധുനിക കായിക സ്റ്റേഡിയം; നിർദ്ദിഷ്ട സ്ഥലം എം.എൽ.എയും ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ചു

Advertisement
Advertisement

മുണ്ടേരിയിൽ ആധുനിക കായിക സ്റ്റേഡിയം; നിർദ്ദിഷ്ട സ്ഥലം എം.എൽ.എയും ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ചു

Advertisement

മുണ്ടേരി: മുണ്ടേരി പഞ്ചായത്തിലെ യുവതലമുറയുടെ ദീർഘകാല കായിക സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി ആധുനിക കായിക സ്റ്റേഡിയം നിർമ്മാണത്തിനുള്ള നടപടികൾക്ക് തുടക്കം. മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിന്റെയും സ്റ്റേഡിയത്തിന്റെയും നിർദ്ദിഷ്ട സ്ഥലം കണ്ണൂർ എം.എൽ.എ അഡ്വ. ടി.ഒ. മോഹനന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ. റസീനയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ടായിരുന്നു. സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് സംഘം സ്ഥലം പരിശോധിച്ചത്.

സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, റോഡ് സൗകര്യം, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള സാധ്യതകൾ തുടങ്ങിയ കാര്യങ്ങൾ സംഘം വിലയിരുത്തി. സ്റ്റേഡിയത്തോട് അനുബന്ധിച്ച് ഫുട്ബോൾ ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക്, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു.

പദ്ധതി സമയബന്ധിതമായി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. സാങ്കേതിക തടസ്സങ്ങൾ എത്രയും വേഗം പരിഹരിച്ച് പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സനേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് തസ്‌കീം, വാർഡ് മെമ്പർമാർ, പ്രാദേശിക കായിക സംഘാടകർ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു. രാഷ്ട്രീയ പാർട്ടി നേതാക്കളായ ലക്ഷ്മണൻ തുണ്ടിക്കോത്ത്, സുധീഷ് മുണ്ടേരി, ലക്ഷ്മണൻ ടി.കെ., സി. രവീന്ദ്രൻ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement
Advertisement
Advertisement
Advertisement