കരുവഞ്ചാൽ: കർഷകരെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര, കേരള ഭരണകൂടങ്ങൾ മത്സരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ പറഞ്ഞു. കെ സുധാകരൻ്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി കരുവഞ്ചാലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണി സെബാസ്റ്റ്യൻ. മോദിയും പിണറായിയും കർഷകരെ വഞ്ചിക്കുകയാണെന്നും രണ്ടു പേരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മലയോര കർഷക മണ്ണിൽ ആവേശോജ്വല സ്വീകരണമാണ് കെ സുധാകരന് ലഭിച്ചത്. വായാട്ടുപറമ്പ , വിളക്കന്നൂർ ,താവു കുന്ന് കവല,നടുവിൽ, മണ്ഡളം,പുലിക്കുരുമ്പ , കനകക്കുന്ന്,പൊട്ടൻ പ്ലാവ്, മണ്ണം കുണ്ട്,വലിയ അരിക്കമല ,മിഡിലാക്കയം ,ചെറിയ അരിക്ക മല,നെല്ലിക്കുറ്റി പൂപ്പറമ്പ്, എരുവേശി , മുയിപ്ര ,ചെമ്പേരി , പുറഞ്ഞാൺ,കരയാത്തും ചാൽ ,ചെ മ്പന്തൊട്ടി, കണ്ണാടിപ്പാറ ,കൊളത്തൂർ ,ചുഴലി എന്നിവിടങ്ങളിലെ പര്യടനശേഷം ചാലിൽ വയലിൽ സമാപിച്ചു.
അഡ്വ.സജീവ് ജോസഫ് എം.എൽ.എ, പി ടി . മാത്യു, ടി എൻ എ ഖാദർ, കെ സി വിജയൻ,തോമസ് വക്കത്താനം, ഡോ.കെ.വി. ഫിലോമിന,വർഗ്ഗീസ് വയലാ മണ്ണിൽ ,ബേബി തോലാനി ,റിജിൽ മാക്കുറ്റി ,സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി, ടോമി കുമ്പിടിയാമാക്കൽ , എ ഡി സാബൂസ് ,ജോസ് വട്ടമല ,വി എ റഹീം ,ബിജു പുളിയൻ തൊട്ടി, ജോഷി കണ്ടത്തിൽ ,ജോസ് ജോർജ് പ്ലാത്തോട്ടം ,വിജിൽ മോഹൻ, ഇ വി രാമകൃഷ്ണൻ, ദേവസ്യ പാലപ്പുറം ,ജെയിംസ് പന്ന്യേമക്കൾ , ടി എൻ ബാലകൃഷ്ണൻ,മാത്യു ചാണക്കാട്ട് , ലക്ഷ്മണൻ പാച്ചേനി, ടി സി പ്രിയ ,സന്ദീപ് പാണപ്പുഴ ,മുഹ്‌സിൻ കാതിയോട് ,റഷീദ് മാസ്റ്റർ ,ഐബിൻ ജേക്കബ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.