Advertisement
Advertisement
Tuesday, September 15, 2026
Agriculture

കാലവർഷക്കെടുതി: കൃഷിനാശ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 5 വരെ നീട്ടി

Advertisement
Advertisement

തിരുവനന്തപുരം: ജൂലൈ 29 മുതൽ ആഗസ്റ്റ് 10 വരെയുണ്ടായ പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം നേരിട്ട കർഷകർക്ക് ആശ്വാസമായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകി. പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും സെപ്റ്റംബർ 5 വരെ അപേക്ഷിക്കാമെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. എഐഎംഎസ്  പോർട്ടൽ വഴി അപേക്ഷ നൽകാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

Advertisement

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം നേരിട്ട പശ്ചാത്തലത്തിൽ, അർഹരായ ഒരു കർഷകനും സഹായം ലഭിക്കാതെ പോകരുതെന്ന കരുതലോടുകൂടിയാണ് തീയതി ദീർഘിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ നടപടി.

അപേക്ഷ നൽകാൻ ബാക്കിയുള്ള കർഷകർ സെപ്റ്റംബർ 5-നകം പോർട്ടൽ വഴിയോ നേരിട്ട് കൃഷിഭവനുമായി ബന്ധപ്പെട്ടോ നടപടികൾ പൂർത്തിയാക്കണം. അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കഴിയുന്നത്ര വേഗത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. കർഷകർക്ക് അടിയന്തര സഹായം എത്തിക്കുന്നതിനും കൃഷി പുനരാരംഭിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് മുൻഗണനാടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement
Advertisement
Advertisement
Advertisement