Advertisement
Advertisement
Tuesday, September 15, 2026
Kerala

മാസപ്പടി കേസ്: തെളിവുശേഖരണം ശക്തമാക്കി ഇ.ഡി; കോഴിക്കോടും മറ്റ് 7 കേന്ദ്രങ്ങളിലും മിന്നൽ പരിശോധന

Advertisement
Advertisement

കൊച്ചി: മാസപ്പടി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് . കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തുന്നത്. കേസിൽ ഇത് മൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ വ്യാപകമായ റെയ്ഡ് നടക്കുന്നത്.

Advertisement

കോഴിക്കോട്ടെ പരിശോധനകൾക്ക് ഇ.ഡി അസിസ്റ്റൻ്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് നേതൃത്വം നൽകുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തും മുൻ ഡി.ടി.പി.സി കോ-ഓർഡിനേറ്ററുമായ നന്ദുലാലിന്റെ വസതിയിലും ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തുന്നുണ്ട്.

കേസിലെ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള അന്തിമഘട്ട തെളിവുശേഖരണത്തിന്റെ ഭാഗമായാണ് ഈ നടപടി. റെയ്ഡിൽ ഭൂരിഭാഗവും കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്.

Advertisement
Advertisement
Advertisement
Advertisement
Advertisement