മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശ സഹിതം നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക ഒടുക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക ഒടുക്കുവരുത്തുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് തൊഴില്‍ ഉടമയുടെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും സാക്ഷ്യപത്രം ലഭ്യമാക്കിയതിനുശേഷം ബോര്‍ഡിന്റെ അനുമതിയോടെ കുടിശ്ശിക ഒടുക്കാം. ഈ അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.