ആൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട് വർക്കേർസ് ഫെഡറേഷൻ 50 ആം വാർഷികത്തോടനുബന്ധിച് എടക്കാട് ഏറിയ മോട്ടോർ തൊഴിലാളി യൂനിയൻ CITU എടക്കാട് CLTUഏരിയാ കമ്മറ്റി ഓഫീസിൽ വെച്ച് 65 വയസ് കഴിഞ്ഞതും 40 വർഷമായി ഡ്രൈവർ ജോലി ചെയ്യുന്നതുമായ ലൈറ്റ് മോട്ടോർ ടാക്സി തൊഴിലാളികളെ ഷാളും മെമന്റോവും നൽകി അനുമോദിച്ചു. SSLC +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡ്രൈവർമാരുടെ മക്കളെ മെ മന്റോ നൽകി ആദരിച്ചു. തൊഴിലാളി സദസ്സിൽ യൂനിയൻ ഏരിയാ സിക്രടറി കെ സതീഷ് ബാബു സ്വാഗതം പറഞ്ഞു
പ്രസിഡണ്ട് കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട് വർക്കേർസ് കണ്ണൂർ ഡിസ്ട്രിക്റ്റ് ജനറൽസിക്രട്ടറി കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു. CiTu എടക്കാട് ഏ റിയാ സിക്രട്ടറി കെ.പ്രേമരാജൻ, CITU ജില്ലാ വൈസ് പ്രസിഡണ്ട് കെ. ബഷീർ MP ചന്ദ്രൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. കെ.പ്രേമരാജൻ ഡ്രൈവർമാരെ ആദരിച്ചു. കെ.ജയരാജൻ വിദ്യാർത്ഥികൾക് ഉപഹാരം നൽകി.
സജേഷ് ചാല നന്ദി പ്രകാശിപ്പിച്ചു.