കണ്ണൂര്‍: എംഎസ്എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനവും വിദ്യാര്‍ഥി റാലിയും ആഗസ്റ്റ് 2 ശനിയാഴ്ച നടക്കും. പ്രഭാത് ജംഗ്ഷന്‍ മുതല്‍ സ്റ്റേഡിയം കോര്‍ണര്‍ വരെ അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന റാലിയും സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ കരീം ചേലേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹബീബ് റഹ്മാന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഹാരിസ് ബീരാന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, അബ്ദുറഹ്മാന്‍ കല്ലായി,അബ്ദുല്‍ കരീം ചേലേരി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരാവാഹികള്‍ പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ കരീം ചേലേരി, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍, ജനറല്‍ സെക്രട്ടറി കെപി റംഷാദ്, യൂനുസ് പടന്നോട്ട്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ടിപി ഫര്‍ഹാന തുടങ്ങിയവര്‍ പങ്കെടുത്തു.












