Advertisement
Advertisement
Tuesday, September 15, 2026
Business

ആഗോള സംരംഭങ്ങളായി വളരാൻ എംഎസ്എംഇകൾ ഗവേഷണ-സാങ്കേതിക മേഖലയിൽ നിക്ഷേപിക്കണം: രാജ്നാഥ് സിങ്

Advertisement
Advertisement

ആഗോള സംരംഭങ്ങളായി വളരാൻ എംഎസ്എംഇകൾ ഗവേഷണ-സാങ്കേതിക മേഖലയിൽ നിക്ഷേപിക്കണം: രാജ്നാഥ് സിങ്

Advertisement

ഗ്രേറ്റർ നോയിഡ: എംഎസ്എംഇകൾ വിറ്റുവരവിന്റെ ഒരു ഭാഗം ഗവേഷണം, വികസനം, സാങ്കേതികവിദ്യ നവീകരണം എന്നിവയ്ക്കായി മാറ്റിവെക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സർവകലാശാലകൾ, ഐഐടികൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ഗ്രേറ്റർ നോയിഡയിൽ നടന്ന എംഎസ്എംഇ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള നിലവാരത്തിലുള്ള സംരംഭങ്ങളായി എംഎസ്എംഇകൾ വളരണമെന്നും 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ അവ നിർണായക പങ്ക് വഹിക്കണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

നിർമാണ മേഖലയിൽ ആഗോളതലത്തിൽ മത്സരക്ഷമമായ, സാങ്കേതികവിദ്യയിലും നവീകരണത്തിലും മുന്നിട്ടുനിൽക്കുന്ന, തന്ത്രപ്രധാനവും സാമ്പത്തികവുമായ മേഖലകളിൽ സ്വയംപര്യാപ്തമായ രാജ്യമാണ് ‘വികസിത ഭാരതം’ എന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement