Advertisement
Advertisement
Saturday, September 12, 2026
India

മുല്ലപ്പെരിയാർ കേസ്: പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം; അന്തർസംസ്ഥാന നദീജല തർക്കങ്ങളിലും ഹാജരാകും

Advertisement
Advertisement

ന്യൂഡൽഹി: മുല്ലപ്പെരിയാർ തർക്കത്തിൽ സുപ്രീംകോടതിയിൽ സംസ്ഥാനത്തിനായി വാദിക്കാൻ പ്രമുഖ അഭിഭാഷകനെ സ്പെഷ്യൽ കൗൺസിലായി സർക്കാർ നിയമിച്ചു. മുല്ലപ്പെരിയാറിന് പുറമെ, വിവിധ ട്രിബ്യൂണലുകളിലും പരമോന്നത കോടതിയിലുമുള്ള കേരളത്തിന്റെ അന്തർസംസ്ഥാന നദീജല തർക്ക കേസുകളിലും അദ്ദേഹം സംസ്ഥാനത്തിന് വേണ്ടി ഹാജരാകും. പ്രമുഖ സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പമാകും പുതിയ സ്പെഷ്യൽ കൗൺസിൽ കേസ് നടത്തുകയെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കി.

Advertisement

​എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ അഡ്വ. റോയ് എബ്രഹാം 1992 മുതൽ സുപ്രീംകോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്.

​രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നദീജല തർക്കങ്ങളുമായി ബന്ധപ്പെട്ട് മുല്ലപ്പെരിയാർ കേസ് ഉൾപ്പെടെ കൈകാര്യം ചെയ്തിരുന്നത് മുൻ സ്റ്റാൻഡിംഗ് കൗൺസിലായ അഡ്വ. ജി. പ്രകാശായിരുന്നു. എസ്.എൻ.സി. ലാവലിൻ കേസ് അടക്കം നിർണായക വിഷയങ്ങളിൽ സർക്കാരിനായി ഹാജരായതും അദ്ദേഹമായിരുന്നു. നിലവിലെ ഉത്തരവിൽ ജി. പ്രകാശിനെ ഒഴിവാക്കിയതായി പ്രത്യേകം പരാമർശിക്കുന്നില്ലെങ്കിലും, അദ്ദേഹത്തിന് പകരക്കാരനായാണ് പുതിയ നിയമനമെന്നാണ് സൂചന.

Advertisement
Advertisement
Advertisement
Advertisement
Advertisement