ഹൃദയ ഭൂമിയിലേക്ക് ഒഴുകിയെത്തി പ്രിയപ്പെട്ടവര്‍; ഉള്ളിലെ ഉരുളൊഴുക്ക് ഇന്നും നിലച്ചിട്ടില്ല, എങ്ങും നെഞ്ചുലയ്ക്കുന്ന കാഴ്ച്ചകള്‍

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരെ സംസ്‌കരിച്ച ജൂലൈ 30 ഹൃദയഭൂമിയിലേക്ക് ഒഴുകിയെത്തി ജനം. ദുരന്തത്തിന് ഒരാണ്ട് തികയുന്ന ഇന്ന് അവരുടെ പ്രിയപ്പെട്ടവരെ അടക്കിയ സ്ഥലത്തേക്ക് ഉറ്റവരും നാട്ടുകാരുമുള്‍പ്പെടെ നിരവധി പേരാണ് എത്തിയത്. രാവിലെ മുതല്‍ തന്നെ ഹൃദയ ഭൂമിയിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. വളരെ വൈകാരികമായ രം?ഗങ്ങള്‍ക്കാണ് ഹൃദയഭൂമി സാക്ഷ്യം വഹിക്കുന്നത്. പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങള്‍ക്ക് മുന്നില്‍ തേങ്ങിക്കരഞ്ഞാണ് പലരും നിന്നത്. ആര്‍ക്കും ആശ്വാസം നല്‍കാനാവാത്ത കാഴ്ച്ചകളാണ് ഹൃദയഭൂമിയിലുള്ളത്. ദുരന്തം നടന്ന് ഒരാണ്ട് പിന്നിടുമ്പോഴും അതിന്റെ ആഘാതത്തില്‍ നിന്ന് ഈ നാട്ടുകാര്‍ മോചിതരായിട്ടില്ലെന്നതാണ് കാണുന്ന കാഴ്ച്ച.

അതേസമയം, ജനപ്രതിനിധികളുള്‍പ്പെടെ ഇവിടെയെത്തി സര്‍വ്വമത പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. അതിന് ശേഷം നടക്കുന്ന അനുസ്മരണ പരിപാടികളിലും പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപാരികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് രാപ്പകല്‍ സമരം തുടരുകയാണ്.

 

Top News from last week.

Latest News

More from this section