വായനശാല അങ്കണത്തിൽ ചേർന്ന പരിസ്ഥിതി സദസ്സ് പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സുനീഷ് ഉദ്ഘാടനം ചെയ്തു. വായനശാല സിഡണ്ട് കെ. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. 20 26 ലോക പരിസ്ഥിതി ല ക്ഷ്യം പെരളശേരി ഗ്രാമപഞ്ചായത്ത്ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. കെ സുഗതൻ അവതരിപ്പിച്ചു. വായന ശാല സി ക്രട്ടറി ടി.കെ.രാജൻ മാസ്റ്റർ, റിട്ടയർഡി മിലിട്ടറി ക്യാപ്റ്റൻ വിവി ബാലൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിന ഓർമ്മ മരമായി പേരമരം വായനശാലാ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് നട്ടു.പട്ടണം ശുചീകരിച്ചതിനു ശേഷം പരിസദസ്സിൽ പങ്കെടുത്ത വർക്കെല്ലാം പച്ചക്കറിതൈകൾ വിതരണം ചെയ്തു. മൂന്നു പെയരിഎ.കെ ജി. വായനശാല പ്രവർത്തകരും ടീം മൂന്നു പെരിയയിലെ വളണ്ടിയർ മാരും ചേർന്ന് 2023 ജനുവരി 15 മുതൽ കഴിഞ്ഞ 41 മാസമായി പട്ടണം ശുചീകരിച്ച്, 4 പൂന്തോട്ടങ്ങൾ സൃഷ്ടിച്ച് സംരക്ഷിച്ചും ധർമമടം ML യുടെ മൂന്നു പെരിയയിലെ സൗന്ദര്യവൽക്കരണ സംവിധാനം സംരക്ഷിച്ചുo500 ഓളം പൂച്ചെടികൾ സംരക്ഷിച്ചുo ഓർമ്മ മരങ്ങൾ സംരക്ഷിച്ചും മൂന്നു പെരിയയിൽ എത്തുന്നവർക്കെല്ലാം കൂടി വെള്ള സംവിധാനം ബസ് കാത്തിരിപ്പുകേന്ദ്രത്തിലൊരുക്കിയും പരിസ്ഥിതി സംരക്ഷിച്ചു വരികയാണ്. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലൈബ്രറി കൌൺസിലിൽ നിന്നുoനിരവധി അവാർഡുകളും Akgവായനശാലയ്ക്കും ടീം മൂന്നു പെരിയയ്ക്കും ഇതിനകം പരിസ്ഥിതി സംരക്ഷണത്തിന് ലഭിച്ചിട്ടുമുണ്ട്.









