കണ്ണൂർ: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങൾക്കായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, നിയമസഭാ പാർട്ടി ഉപലീഡർ ഡോ. എം കെ മുനീർ എംഎൽഎ, സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി കെ എം ഷാജി എന്നിവർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് റാലികളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കും.
ഡോ.എം.കെ.മുനീർഎം.എൽ.എ ബുധനാഴ്ച 3 മണിക്ക് പാമ്പുരുത്തി കുടുംബസംഗമത്തിൽ പങ്കെടുക്കും. തുടർന്ന് ചാലാട്, നീർച്ചാൽ കുടുംബ സംഗമത്തിലും എടക്കാട് പൊതുയോഗത്തിലും പങ്കെടുക്കും. കെ എം ഷാജി വ്യാഴാഴ്ച ജവഹർ സ്റ്റേഡിയത്തിൽ രാഹുൽ ഗാന്ധിക്കൊപ്പവും ശേഷം പൊതുയോഗങ്ങളിലും പങ്കെടുക്കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 20ന് ശനിയാഴ്ച ജില്ലയിൽ വിവിധ കുടുംബയോഗങ്ങളിലും മറ്റും പങ്കെടുക്കും. പി.കെ.കുഞ്ഞാലിക്കുട്ടി ഏപ്രിൽ 20ന് കമ്പിൽ ബസാർ പൊതുയോഗത്തിലും വൈകുന്നേരം 5 ന് പെരിങ്ങത്തൂരിൽ നടക്കുന്ന പൊതുയോഗത്തിലും പങ്കെടുക്കും.