മലബാറിനോടുള്ള ഹയർസെക്കൻഡറി സീറ്റ് അവഗണനം ജില്ലയിൽ മുസ്ലിം ലീഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ ഉപരോധിച്ചു

കണ്ണൂർ: പ്ലസ് വൺപ്രവേശനത്തിൽ പ്രത്യേകിച്ചും, വിദ്യാഭ്യാസ മേഖലയിൽ പൊതുവേയും മലബാറിനോട്കാണിക്കുന്ന വിവേചനത്തിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിന് രണ്ടാംഘട്ടമായി ജില്ലയിലെ 15 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മുസ്ലിം ലീഗ് പ്രവർത്തകർ ഉപരോധിച്ചു. ഹയർസെക്കൻഡറി മേഖലയിൽമൂന്നാംഅലോട്ട്മെൻറ്കഴിഞ്ഞിട്ടുംമലബാർ ജില്ലകളിലെവിദ്യാർഥികളോട്ഇടത്,സർക്കാർകാണിക്കുന്നഅവഗണനക്കെതിരയുള്ള ഒരു താക്കീതായി ഉപരോധ സമരം മാറി.

കണ്ണൂർ നോർത്ത് എ.ഇ.ഒ.ഓഫീസ്ഉപരോധസമരം മുസ്ലിംലീ കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ പെരുവഴിയിൽ നിൽക്കുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പിണറായി സർക്കാർതെറ്റ്തിരുത്തിയില്ലെങ്കിൽ സമരത്തിന്റെ രൂപം മാറുമെന്ന് അദ്ദേഹം പറഞ്ഞു.തെക്കൻകേരളത്തിൽ ആയിരക്കണക്കിന് പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ മലബാറിൽ വലിയ അസന്തുലിദാവസ്ഥ നിലനിൽക്കുകയാണ്. പിണറായി സർക്കാർ തന്നെ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടാൻ പോലും സർക്കാർതയ്യാറാകുന്നില്ല .ഇത് പുറത്തു വിട്ടാൽമലബാറിനോടുള്ള വിവേചനത്തിന്റെ കള്ളക്കള്ളി പുറത്താകുമെന്ന ഭയമാണ് സർക്കാറിനുള്ളത്. പ്ലസ് വൺസീറ്റുകൾവർധിപ്പിക്കുകയല്ല പുതിയ ബാച്ചുകൾ അനുവദിക്കണമെന്നതാണ് മലബാറിന്റെ ആവശ്യം. അത് നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും വേണ്ടിവന്നാൽ മുസ്ലിം ലീഗ് അന്തിമ പോരാട്ടത്തിലേക്ക് കടക്കുമെന്നും കരീം ചേലേരി പറഞ്ഞു.

മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി സെമീർഅധ്യക്ഷതവഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി എ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ പിസി അഹമ്മദ് കൂട്ടി,
സി എറമുള്ളാൻ,
ടി കെ നൗഷാദ്, കെ പി അബ്ദുൽസലാം, കൊളേക്കര മുസ്തഫ, പിസി അമീനുള്ള, പി കെ റിയാസ് , നേതാക്കളായ അഷറഫ് ബംഗാളി മുഹല്ല,അൽത്താഫ് മാങ്ങാടൻ, സി.എം. ഇസ്സുദ്ദീൻ, സുഹൈൽ പുറത്തിൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിയാദ് തങ്ങൾ പി ഷമീമ ടീച്ചർ കൗൺസിലർമാരായ കെ പി അബ്ദുറസാഖ്, അഷ്റഫ് ചിറ്റുള്ളി, കെഎം സാബിറ ടീച്ചർ ,പി കൗലത്ത്, അഷ്റഫ് കാഞ്ഞിരോട് പ്രസംഗിച്ചു.

പയ്യന്നൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച എ.ഇ.ഓഫിസ് ഉപരോധം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ അശ്റഫ് അധ്യക്ഷനായി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീർ ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി.ഇഖ്ബാൽ കോയിപ്ര, പി.മുസ്തഫ, എസ്.എ ശുക്കൂർ ഹാജി,
ഉസ്മാൻ കരപ്പാത്ത്, ടി.പി. മഹമുദ് ഹാജി, സക്കീർ തായിറ്റേരി, എന്നിവർ സംസാരിച്ചു. എ.പി. ഹാരിസ്, എസ്.കെ നൗഷാദ്, പി.കെ അബ്ദുൽ ഖാദർ മൗലവി, വി.കെ.പി. ഇസ്മായിൽ, പി.എം അബ്ദുല്ലത്തീഫ്,.ടി പി. മസ്തഫ, കെപി അബ്ദുല്ല ഹാജി, എം എൻ പി അബ്ദുറഹ്മാൻ, വി.കെ ശാഫി, ഫായിസ് കവ്വായി, മുഹമ്മദ് കരമുട്ടം, ഫായിസ് പി സി, പി.എം ശുഹൈബ, അഹമ്മദ് പോത്താംകണ്ടം, കക്കുളത്ത് അബ്ദുൽ ഖാദർ, കാട്ടൂർ ഹംസ, മുഹമ്മദ് കാങ്കോൽ, നജ്മു കവ്വായി തുടങ്ങിയവർ നേത്രത്വം നൽകി.

കുത്തുപറമ്പ് എ. ഇ ഒ ഓഫീസ് ഉപരോധം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ മഹമൂദ് കടവത്തൂർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു .എസ്.ടി.യു. ദേശീയ വൈസ്. പ്രസിഡണ്ട് എം.എ കരീം മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പ്രവർത്തക സമിതി അംഗം സി.പി. ഒ മുഹമ്മദ് ഹാജി, യു.വി. മൂസ ഹാജി, പ ഉമ്മർ വിളക്കോട്, ടി.വി.കെ. ഇബ്രാഹിം, മൊടമ്മൽ അലി, സ്വാഗതവും സിദ്ധീഖ് പാറാൽ നന്ദിയും പറഞ്ഞു.

തലശ്ശേരി നോർത്ത് എ ഇ ഒ ഓഫീസ് ഉപരോധ സമരം തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ.പി മമ്മുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ: കെ.എ.ലത്തീഫ് ഉൽഘാടനം ചെയ്തു
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായി സ്വാഗതവും മുനിസിപ്പൽ കമ്മിറ്റി ട്രഷറർ മുനവർ അഹമ്മദ് നന്ദിയും പറഞ്ഞു യൂത്ത് ലീഗ് ജില്ലാ സിക്രട്ടറി തസ്ലീം ചേററം കുന്ന് എം എസ് എഫ് ജില്ലാ ഉപാദ്ധ്യക്ഷൻ ഷഹബാസ് കായ്യത്ത് എം എസ് എഫ് മണ്ഡലം പ്രസിഡന്റ് സാഹിദ് സൈനുദ്ധീൻ മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ എ.കെ. സക്കരിയ ടി.കെ. ജമാൽ യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ജംഷീർ മഹമ്മൂദ് എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് സഹൽ സലീം മുനിസിപ്പൽ കൗൺസിലർമാരായ ഫൈസൽ പുനത്തിൽ ടി.പി ഷാനവാസ് മുതലായവർ സംസാരിച്ചു.

ഇരിക്കൂർ: മണ്ഡലം മുസ്ലിം ലീഗ്കമ്മറ്റിയുടെആഭിമുഖ്യത്തിൽ . ഇരിക്കൂർ എ ഇ ഒ ഓഫീസിന് മുന്നിൽ നടന്ന ഉപരോധ സമരത്തിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പിടി എ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഒകെ ജാസിർ മുഖ്യഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ സ്വാഗതം പറഞ്ഞു.
വി എ റഹീം, പി പി ഖാദർ ,കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ ,വി വി അബ്ദുള്ള , പി എ ഹൈദ്രോസ് ഹാജി ,കെ പി അബ്ദുള്ള , കെ പി ഹംസ,എ അഹമ്മദ് കുട്ടി ഹാജി ,ഇ എം നാസർ ഉദയഗിരി , യു പി അബ്ദുൾ റഹ്മാൻ , അഡ്വ.ജാഫർ സാദിഖ് ,മിർദാസ് കായക്കൂൽ ,ഗഫൂർ ഹാജി കീത്തടത്ത് , പി കെ ഷംസുദ്ദീൻ,കെ കെ കുഞ്ഞിമായൻ, ടി പി ഫാത്തിമ, ടി സി നസിയത്ത്, എൻ കെ സുലൈഖ ടീച്ചർ പ്രസംഗിച്ചു
അബുബക്കർ പി കെ ,മുഹമ്മദ് കുഞ്ഞി രയരോം , എൻ പി സിദ്ദീഖ് , അഷ്റഫ് ചുഴലി ,സി ഖാദർ , , സി പി മുഹമ്മദ് ദാവൂദ് , എം അസീസ് , സി കുഞ്ഞിമുഹമ്മദ് ഹാജി , ആഷിക് ചെങ്ങളായി ,സക്കരിയ്യ നുച്ചിയാട് നേതൃത്വം നൽകി

ധർമ്മടംനിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കരക്കല്ലിൽ കണ്ണൂർ സൗത്ത് സബ്ജില്ല വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം ഉപരോധിച്ചു

ജില്ലാ വൈസ് പ്രസിഡണ്ട് കെ പി താഹിർ ഉൽഘാടനം ചെയ്തു.പ്രസിഡണ്ട് കെ.പി മുഹമ്മദലി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ഷക്കീർ മൌവ്വഞ്ചേരി സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറിഎൻ കെ റഫീഖ് മാസ്റ്റർമുഖ്യ പ്രഭാഷണം നടത്തി.എൻ പി താഹിർ ഹാജി, ടി വി അബ്ദുൽ ഖാദർ ഹാജി,സലാം പൊയനാട്,നസീബ് വെൺമണൽ,ഗഫൂർ തട്ടാരി,സലീം ഉമ്മൻചിറ,
ലത്തീഫ് പൊതുവാച്ചേരി,
മുസ്തഫ പറമ്പായി,
സി വി ഹംസ ഹാജി,
നജീബ് മുഴപ്പിലങ്ങാട്,
എ കെ ഇബ്രാഹിം,
അനസ് മാസ്റ്റർ,റഊഫ് മാസ്റ്റർ,കെ കെ അശ്രഫ്
പ്രസംഗിച്ചു

മുസ്ലിം ലീഗ് കല്ല്യാശേരി മണ്ഡലം കമ്മിറ്റി നടത്തിയ മാടായി എ ഇ ഓഫീസ് ഉപരോധ സമരം ജില്ലാ വൈസ് പ്രസിഡണ്ട് കെ വി മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എസ്‌കെപി സകരിയ്യ അധ്യക്ഷത വഹിച്ചു.

വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷമീമ ജമാൽ മുഖ്യപ്രഭാഷണം നടത്തി.

പി വി ഇബ്രാഹിം മാസ്റ്റർ സ്വാഗതം പറഞ്ഞു.

മുസ്തഫ കടന്നപ്പള്ളി, സഹീദ്കായിക്കാരൻ,ഗഫൂർമാട്ടൂൽ,എസ് .യു.റഫീഖ്,എ പി ബദറുദ്ധീൻ,കെ സൈനുൽ ആബിദ്,ദാവൂദ് മുഹമ്മദ്‌,റംഷാദ്റബ്ബാനി,റഷീദ ഒടിയിൽ, സി എച്ച് ഖൈറുന്നിസ,എം വി നജീബ്, പ്രസംഗിച്ചു.

ശിഹാബ്ചെറുകുന്നോൻ,എം അബ്ദുള്ള,തസ്‌ലീം അടിപ്പാലം,പിവി ഗഫൂർ പഴയങ്ങാടി,വി പി കെ സലാം,കെഹംസക്കുട്ടി,ഇസ്മായീൽ മാങ്ങാട്,നേതൃത്വം നൽകി.

നേതാക്കളെയും പ്രവർത്തകരെയുംപഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

 

തളിപ്പറമ്പ് : മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെനേതൃത്വത്തിൽ തളിപ്പറമ്പ നോർത്ത് എ.ഇ.ഒ.ഓഫീസ്ഉപരോധിച്ചു.മുസ്‌ലിം ലീഗ് ജില്ലാ വൈസ്പ്രസിഡന്റ്ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഒ പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ മുഖ്യ പ്രഭാഷണം നടത്തി.,സി ഉമ്മർ,പി മുഹമ്മദ്‌ ഇഖ്ബാൽ,എം കെ ഷബിത, അലി മംഗര,ഫൈസൽ ചെറുകുന്നോൻ, സമദ് കടമ്പേരി,പി വി അബ്ദുൽ ഷുക്കൂർ, കെ വി അബൂബക്കർ ഹാജി, കെ മുസ്തഫ ഹാജി,സലീം കൊടിയിൽ, നൗഷാദ് പുതുക്കണ്ടം, ശഫീഖ് മാസ്റ്റർ .കെ വി മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ്‌ ബഷീർ, ഷൗക്കത്ത് പൂമംഗലം, നാസർ പന്നിയൂർ,എംഇബ്രാഹിം,മുസ്തഫ പാറോൽ നേതൃത്വം നൽകി.

 

മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റി മട്ടന്നൂർ എ ഇ ഒ ഓഫീസ് ഉപരോധിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ പി ഷംസുദ്ദീൻ ആദ്യക്ഷത വഹിച്ചു, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി മുസ്തഫ ചൂരിയോട്ട്,സ്വാഗതം പറഞ്ഞു.പി എം ആബൂട്ടി, കെ കെ കുഞ്ഞമ്മദ് മാസ്റ്റർ,പി.പി.ജലീൽ,യാഹ്‌കൂബ് എളമ്പാറ, മുസ്തഫ അലി, കെ കെ റഫീഖ്, ഷബീർ എടയന്നൂർ, ആദിൽ ഹുദവി, നജീദ സാദിക്ക്, എം മൊയ്‌തീൻ ഹാജി എന്നിവർ പ്രസംഗിച്ചു ഹാഷിം നീർ വേലിനന്ദി പറഞ്ഞു .
കെ പി മുഹമ്മദ്‌ അഷ്‌റഫ്‌, പി എം കുഞ്ഞാലി ക്കുട്ടി, ഇബ്രാഹിം പഞ്ചാര, സി മുസ്തഫ മാസ്റ്റർ, ചെമ്പിലാലി മുഹമ്മദ്‌, പി ആർ ഉബൈദ്, എ പി റിസാൽ, ടി പി ബഷീർ നേതൃത്യം നൽകി.

ഇരിട്ടി: ഇരിട്ടി എഇഒ ഓഫീസ് മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപരോധിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എം എം മജീദ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കെ.എം സി സി ജില്ലാ കൺവീനർ
ഉമ്മർ അരിപ്പാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.ഒമ്പാൻ ഹംസ, റഹിയാനത്ത് സുബി,പൊയിലൻ ഇബ്രാഹിം ,എം.കെ.ഹാരിസ്,കെ.വി.റഷീദ്, സി.ഹാരിസ് ഹാജി, ഇ.കെ. അബ്ദുറഹിമാൻ, ഖാദർ ഉളിയിൽ, യു.പി.മുഹമ്മദ്, എം.പി.അബ്ദുറഹിമാൻ, തറാൽഹംസ,പി.കെ.ബൽക്കീസ്, വി.പി.റഷീദ്,എം.എം നൂർജഹാൻ,ഫവാസ് പുന്നാട്, ഇജാസ് ആറളം,കെ.പി റംഷാദ്, ഇ.കെ.ഷഫാഫ്, പ്രസംഗിച്ചു
തറാൽ ഈസ, അഷ്റഫ് ചായിലോട്, ചാത്തോത്ത് മൊയ്തീൻ, ബി.കെ.സക്കരിയ, എം.ബഷീർ,മുല്ലപ്പള്ളി മൊയ്തീൻ, സലാം അയ്യൻകുന്ന്, എൻ.കെ.ഷറഫുദ്ധീൻ,ഇ.എം അബ്ദുറഹിമാൻ ,മുനീർ കരിക്കോട്ടക്കരി, റസാഖ് കീഴ്പ്പള്ളി ഉപരോധ സമരത്തിന് നേതൃത്വം നൽകി.

തലശ്ശേരി സൗത്ത് എ.ഇ. ഒ ഓഫീസ് ഉപരോധം ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി എം.പി മുഹമ്മദലി ഉൽഘാടനം ചെയ്തു.

ബഷീർ ചെറിയാണ്ടി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്
നെസീർ നെല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.അസീസ് വടക്കുമ്പാട് സ്വാഗതം പറഞ്ഞു.
റഷീദ് കരിയാടൻ – സാഹിർ പാലക്കൽ ,കെ ഖാലിദ് മാസ്റ്റർ – അൻവർ അഹമ്മദ് ,ജലീൽ വി ,ത ഫ്ലീം മാണിയാട്ട്, എൻ. മൂസ്സ എന്നിവർ പ്രസംഗിച്ചു –
റഹ്മാൻ തലായി – സി ഒ ട്ടി ഫൈസൽ – കെ ബഷീർ -എം സി അഹമ്മദ് – മജീദ് കെ വി – കെ പി ഹാറൂൺ- ഉബൈദ് പാറാൽ എന്നിവർ നേതൃത്വം നൽകി .
ഉപരോധ സമരത്തിലെ നേതാക്കളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി .

 

അഴീക്കോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി എ ഇ ഒ ഓഫീസ് ഉപരോധിച്ചു, പാപ്പിനിശ്ശേരി കീച്ചേരിയിൽ പ്രവർത്തിക്കുന്ന പാപ്പിനിശ്ശേരി ഉപജില്ലാ കാര്യാലയത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്, രാവിലെ 9മണിക്ക് ആരംഭിച്ച ഉപരോധസമരം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി മഹമൂദ് അള്ളാം കുളം ഉത്ഘാടനം ചെയ്തു,ഉപരോധസമരത്തിന് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ബി കെ അഹമ്മദ്‌, മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട്പി വി അബ്ദുള്ള മാസ്റ്റർ ആദ്ധ്യക്ഷത വഹിച്ചു., സി പി റഷീദ് സ്വാഗതം പറഞ്ഞു. കെ വി ഹാരിസ് ഹാജി, കെ എൻ മുസ്തഫ, കെ കെ ഷിനാജ്,എൻ എ ഗഫൂർ,എം അബ്ദുറഹ്മാൻ ഹാജി,ഇബ്രാഹിംകുട്ടി ഹാജി, സിദ്ദിഖ് പുന്നക്കൽ, വാസിൽ ചാലാട്, കെ.ടി.ഹാഷിം ,അഷ്‌കർ കണ്ണാടിപറമ്പ്, അജ്മൽ മാങ്ങടവ്,ബി അബ്ദുൽ കരീം, ഒ കെ മൊയ്‌ദീൻ, ബഷീർ അഹമ്മദ്‌,കെ പി എ സലീം,, നസീർ ചാലാട്, കെ.പിഹാരിസ് ,ടി.പി.ഷഹീദ് , മഹമൂദ് ഹാജി കാട്ടാമ്പള്ളി, , എ.എം.മിദ്‌ലാജ് , അസ്നാഫ് കാട്ടാമ്പള്ളി, സി.പി.ജലാൽ ,ഇ.വി.അജ്നാസ് നേതൃത്വം നൽകി,ഉപരോധ സമരക്കാരെ വളപട്ടണം പോലീസ് അറസ്റ്റ്ചെയ്തു നീക്കി.

തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെആഭിമുഖ്യത്തിൽ ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഉപരോധം മണ്ഡലം ജനറൽ സെക്രട്ടരി ഷാനിദ് മേക്കുന്നിൻ്റെഅദ്ധ്യക്ഷതയിൽ ജില്ല സെക്രട്ടരി ടി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടരി സി കെ നജാഫ് മുഖ്യ പ്രഭാഷണം നടത്തി.സുലൈമാൻ കിഴക്കയിൽ, പി കെ യൂസഫ് മാസ്റ്റർ, മഹറൂഫ് കിടഞ്ഞി, പള്ളിക്കണ്ടി യൂസഫ് ഹാജി, പി.പി.മുഹമ്മദലി,പി കെ ഹനീഫ, പി വി മുഹമ്മദ്, കെ പി കരീം ഹാജി, കെ പി മുഹസിൻ, പി മഹ്മൂദ്, അസീസ് യു, ഫിറോസ് ചൊക്ലി പ്രസംഗിച്ചു.
ഉപരോധ സമരത്തിനിടയിൽ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മയ്യിലിലുള്ള തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ. ഓഫിസിന് മുന്നിൽ മുസ്ലിം ലീഗ് നടത്തിയ ഉപരോധ സമരം തളിപ്പറമ്പ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കൊടിപ്പോയിൽ മുസ്തഫയുടെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പികെ സുബൈർ ഉത്ഘാടനം ചെയ്തു, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് മുഖ്യ പ്രഭാഷണം നടത്തി.

ടി വി അസൈനാർ മാസ്റ്റർ സ്വാഗതം പറഞ്ഞു, സികെ മഹമൂദ്,ഷംസീർ മയ്യിൽ,മുഹമ്മദ്‌ ടിപി, എം കെ കുഞ്ഞഹമ്മത് കുട്ടി, എം അബ്ദുൽ അസീസ് പാമ്പുരുത്തി,സൈദ് ചുളിയാട്,പികെ ഷംസുദ്ധീൻ, ഹാഷിം ഇളമ്പയിൽ, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, മൊയ്‌ദീൻ മയ്യിൽ എന്നിവർ സംസാരിച്ചു..

പാനൂർ എ.ഇ.ഒ. ഓഫീസിന് മുന്നിൽ നടത്തിയ ഉപരോധ സമരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.പി എ സലാമിൻ്റ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതിയംഗം അഹമദ് മാണിയൂർ ഉൽഘാടനം ചെയ്തു

പാനൂർ മുൻസിപ്പൽ ചെയർമാനും സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതിയംഗവുമായ വി.നാസർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി .

Top News from last week.