‘മുസ്ലിങ്ങൾക്കും ശാഖയിൽ കയറാം; പക്ഷേ ഈ രണ്ട് നിബന്ധനകൾ പാലിക്കണം’ – പ്രസ്താവനയുമായി മോഹൻ ഭാഗവത്

ഭാരത് മാതാ കീ ജയ് വിളിക്കുന്ന മുസ്ലിംകൾക്ക് ആർഎസ്എസ് ശാഖയിൽ പ്രവേശിക്കാമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നാലു ദിവസത്തെ വാരണാസി സന്ദർശനത്തിനിടെ ലജ്പത് നഗർ കോളനിയിലെ ആർഎസ്എസ് ശാഖ സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.
മുസ്ലീങ്ങൾക്ക് ശാഖയിൽ പ്രവേശിക്കാനാവുമോ എന്ന ഒരു ആർഎസ്എസ് പ്രവർത്തകൻറെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോഹൻ ഭാഗവത്. രണ്ട് നിബന്ധനകൾ പാലിച്ചാൽ മുസ്ലിങ്ങൾക്ക് ശാഖയിൽ പ്രവേശിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്നും ഭഗവത് ഗീതയെ ബഹുമാനിക്കണമെന്നതുമാണ് നിബന്ധനകൾ.
വ്യത്യസ്തമായ മതാചാരങ്ങൾ ഉണ്ടെങ്കിലും ഇന്ത്യക്കാരുടെ സംസ്‌കാരം ഒന്നാണ്. കാവിക്കൊടിയെ ആദരിക്കുന്നവർക്കും എല്ലാ വിശ്വാസത്തിൽപ്പെട്ടവർക്കും ജാതിയിൽ പെട്ടവർക്കും ആർഎസ്എസ് ശാഖകളിലേക്ക് വരാമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഔറംഗസീബിൻറെ പിൻഗാമികളായവർക്ക് ഒഴികെ മറ്റെല്ലാവർക്കും സ്വാഗതമെന്നുമായിരുന്നു മോഹൻ ഭാഗവതിന്റെ പ്രതികരണം

Top News from last week.

Latest News

More from this section