Advertisement
Advertisement
Tuesday, September 15, 2026
Crime

മുത്തങ്ങ കേസ്: എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ളവരുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു

Advertisement
Advertisement

കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എൽ.ജെ.ഡി നേതാവ് എം. ഗീതാനന്ദൻ അടക്കം നാല് പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഓരോ പ്രതിയും 46,000 രൂപ വീതം ബോണ്ട് തുകയായി കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് കോടതി നടപടി.

Advertisement

കേസിൽ പ്രതികൾ സമർപ്പിച്ച അപ്പീൽ ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കും. നേരത്തെ, വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിന്യായത്തിൽ ചില പിഴവുകളുണ്ടെന്ന് ഹൈക്കോടതി പ്രാഥമികമായി നിരീക്ഷിച്ചിരുന്നു.
പോലീസ് ഉദ്യോഗസ്ഥനായ സലാമിനെ ആക്രമിച്ച കേസിൽ ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല് പ്രതികൾക്ക് അഞ്ച് വർഷത്തെ കഠിനതടവും 10,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. കൂടാതെ, മുത്തങ്ങ സംഘർഷത്തിൽ കൊല്ലപ്പെട്ട പോലീസ് കോൺസ്റ്റബിൾ കെ. വി. വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു.

2003 ഫെബ്രുവരി 19-നാണ് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ഭൂമിക്കായി സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ നടത്തിയ ചരിത്രപ്രസിദ്ധമായ സമരത്തിന് നേരെ പോലീസ് നടപടിയുണ്ടാകുന്നതും രക്തരൂക്ഷിതമായ സംഘർഷത്തിൽ കലാശിക്കുന്നതും.

Advertisement
Advertisement
Advertisement
Advertisement
Advertisement