മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: ഹർജിയുമായി അഗസ്റ്റിൻ സഹോദരന്മാർ; മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന് വാദം
Advertisement

Advertisement

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ് വിചാരണ ചെയ്യാൻ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തു. വിഷയത്തിൽ കോടതി നാളെ വിധി പ്രസ്താവിക്കും.
Advertisement

കേസ് പരിഗണിക്കുമ്പോൾ വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രതികൾ വേറൊരു അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷയിന്മേലുള്ള തീരുമാനവും, കേസിന്റെ കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിക്കുന്ന തീയതിയും നാളെത്തന്നെ കോടതി വ്യക്തമാക്കും.
Advertisement

Advertisement

Advertisement







