പെരളശേരി : ആർ എസ്.എസിനെ പോറ്റി വളർത്തുന്നത് വിഷ പാമ്പിനെ പോറ്റുന്നത് പോലെയാണെന്ന് ഓർക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ പറഞ്ഞു. വർഗീയതയ്ക്കെതിരെ ജനകീയ പ്രതിരോധമെന്ന മുദ്രാവാക്യമുയർത്തി ഇന്നലെ വൈകിട്ട് സി.പി.എം പെരളശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന പ്രകടനത്തിന് ശേഷം നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നശിച്ച പാവങ്ങൾക്ക് നഷ്ടപരിഹാരത്തിനായുള്ള ഫണ്ട് നിഷേധിച്ചവരാണ് ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ. അതുകൊണ്ട് ബി.ജെ.പി ഓഫിസിനായി കട വാടകയ്ക്കു കൊടുക്കുന്നവർ അതു തകർന്നാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ഓർക്കണം. അപവാദങ്ങളും നുണകളും പ്രചരിപ്പിച്ചു നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കുന്നവരെ കരുതിയിരിക്കണം.ആർ. എസും എസ്.ഡി.പി.ഐയും ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതകളാണ്. ഒന്ന് മറ്റൊന്നിനെ സഹായിക്കുകയാണ് ചെയ്യുന്നത്. ആർ.എസ്.എസിൻ്റെ മൂത്താപ്പയുടെ മക്കളാണ് എസ്.ഡി.പി.ഐ യും ജമാത്തെ ഇസ്ലാമിയും ‘. അദ്ധേഹം പറഞ്ഞു.









