കണ്ണൂർ: എൽഡിഎഫ് കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി എം വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള വീഡിയോ തയ്യാറായി. പേരാമ്പ്ര സ്വദേശി രാജേഷ് വള്ളയിൽ രചനയും സംവിധാനവും നിർവഹിച്ച ആൽബം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി റിലീസ് ചെയ്തു. പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി സന്തോഷ് കുമാർ അധ്യക്ഷനായി. കൺവീനർ എൻ ചന്ദ്രൻ സംസാരിച്ചു. മണ്ഡലത്തിലുടനീളം വീഡിയോ വാൾ വഴി ആൽബം പ്രദർശിപ്പിക്കും.